ജയ്പൂര്‍: രാജസ്ഥാനിൽ മയക്കു മരുന്ന് കലര്‍ത്തിയ പ്രസാദം നല്‍കി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു ദൃശ്യം പകർത്തി വീണ്ടും പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. ദൃശ്യം കാണിച്ചു ഒന്നിലധികം തവണ ബലാത്സംഗം ചെയ്‌തെന്ന് ആണ് കോളജ് വിദ്യാര്‍ഥിനിയുടെ പരാതി. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ക്ഷേത്രപാല്‍ എന്ന ക്ഷേത്രത്തില്‍ പൂജാരി ബാബ ബാലക്‌നാഥ് ആണ് അറസ്റ്റിലായത്. വിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് പൂജാരിയും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി പരാതിയില്‍ പറയുന്നു. വാഹനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
|

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്ര ദര്‍ശനം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിയെ പൂജാരി ആദ്യം കാണുന്നത്. പൂജാരി പെണ്‍കുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
ഏപ്രില്‍ 12ന് പെണ്‍കുട്ടി കോളജില്‍ പരീക്ഷ എഴുതാന്‍ വരുന്നതിനിടെ വിദ്യാർത്ഥിനിക്ക് പൂജാരി കാറില്‍ ലിഫ്റ്റ് കൊടുത്തു. യാത്രക്കിടെ കാറിൽ വെച്ചിരുന്ന പ്രസാദം നൽകുകയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഇതിന് കഴിയുമെന്നും പറഞ്ഞു. പ്രസാദം കഴിച്ചതോടെ അബോധവസ്ഥയിലായ വിരുദ്യർത്ഥിനിയെ കാറിൽ വച്ച് തന്നെ പൂജാരി ബലാത്സംഗം ചെയ്തു. ഡ്രൈവർ ഇതിൻ്റെ ദൃശ്യം ഫോണിൽ പകർത്തി.
Wonder what all the Sanatani champions have to say about Baba Balaknath after watching this video!!!
These babas prey on the most vulnerable sections of society!!! pic.twitter.com/nKpVDt9xHI
— Sridhar Ramaswamy శ్రీధర్ రామస్వామి ✋🇮🇳 (@sridharramswamy) October 20, 2024
സഹായത്തിനായി നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പൂജാരി വായ പൊത്തി. ദൃശ്യം കാണിച്ചു പെൺകുട്ടിയെ വീണ്ടും ഇയാള് ലൈംഗികമായി ചൂഷണം ചെയ്തെന്നും മൊഴിയിലുണ്ട്.
Temple priest rapes college Vidyar Thini by giving drug-laced prasad


