ദുബൈ: യുഎഇ, ഒമാന്‍, കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഇന്ന് രാത്രിയോട് കൂടി യുഎഇയില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച്ചയോടെ 50 മുതല്‍ 150 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതോടൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാവും. യുഎഇ തീരത്ത് രൂപപ്പെട്ട രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ കൂടിച്ചേരുന്നതാണ് മഴയ്ക്ക് കാരണം. സൂപ്പര്‍ സെല്‍ പ്രതിഭാസം മൂലം കുറഞ്ഞ സമയം കൊണ്ട് മഴ കോരിച്ചൊരിയും. ( heavy rain with strong fresh winds in uae and oman )
|
ഒമാനില്‍ മഴ തുടരുന്നു; സ്‌കൂളുകള്‍ക്ക് അവധി
View this post on Instagram
ഞായറാഴ്ച പെയ്ത അതിശക്തമായ മഴയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ച ഒമാനില്‍ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ, മസ്‌കത്ത്, സൗത്ത് അല്‍ ബാത്തിന, അല്‍ ദാഹിറ എന്നീ ഗവര്‍ണറേറ്റുകളില്‍ പൂര്‍ണമായും നോര്‍ത്ത് അല്‍ ബാത്തിന, അല്‍ ബുറൈമി, മുസന്ദം, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും പ്രതീക്ഷിക്കുന്നത്.

കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വാദികള്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കരുത്. താഴ്ന്ന പ്രദേശങ്ങളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങാന്‍ ശ്രമിക്കരുത്. മസ്‌കത്ത്,നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദഖിലിയ, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ പൊതു, സ്വകാര്യ, അന്തര്‍ദേശീയ സ്‌കൂളുകള്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്.
കുവൈത്തിലും മഴ
കുവൈത്തില്‍ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സരയത്ത് സീസണിന്റെ ആരംഭത്തോടെ തിങ്കളാഴ്ച രാത്രിയില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധന്‍ ഇസ്സ റമദാന്‍ പറഞ്ഞു.


