ധാരാളം ചോദ്യങ്ങള്‍ ചോദിച്ചത് കൊണ്ടാണ് അവരെ സസ്‌പെന്‍ഡ് ചെയ്തത്; പ്രതിപക്ഷ എം.പിമാരുടെ സസ്‌പെന്‍ഷനെ ന്യായീകരിച്ച് ഹേമ മാലിനി; ന്യായീകരണം വൈറല്‍| Video
|
ന്യൂഡല്‍ഹി: പ്രതിപക്ഷ എം.പിമാരുടെ കൂട്ട സസ്‌പെന്‍ഷനെ ന്യായീകരിച്ച് വെട്ടിലായി ബി.ജെ.പി എം.പിയും നടിയുമായ ഹേമ മാലിനി. ധാരാളം ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ഹേമ മാലിനി പറഞ്ഞു. ‘ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത്. അവര്‍ തെറ്റ് ചെയ്തു. എല്ലാവരും പാര്‍ലമെന്റ് ചട്ടങ്ങള്‍ക്കനുസൃതമായി പെരുമാറണം. അവര്‍ അങ്ങനെ ചെയ്യാത്തതിനാല്‍ സസ്‌പെന്‍ഡ് ചെയ്തു. അതിനാല്‍ സസ്‌പെന്‍ഷനില്‍ ഒരു തെറ്റുമില്ല’ – ഹേമ മാലിനി പറഞ്ഞു.
സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത് കൊണ്ടാണ് എംയ.പിമാരെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന പ്രതിപക്ഷ ആരോഫണം ശരിവയ്ക്കുന്ന വിധത്തിലുള്ള പ്രതികരണം നടത്തുന്ന ഹേമ മാലിനിയുടെ വീഡിയോ വൈറലായിട്ടുണ്ട്. ഹേമ മാലിനിയുടെ പ്രതികരണം പ്രതിപക്ഷം ഏറ്റെടുത്തു. ഒടുവിലിതാ ബി.ജെ.പി എം.പി പ്രതിപക്ഷ എം.പിമാരുടെ സസ്‌പെന്‍ഷന്റെ യഥാര്‍ഥ കാരണം വെളിപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്. ഹേമ മാലിനി മാധ്യമങ്ങളോട് സംസാരിക്കുന്ന വിഡിയോ തെലങ്കാന കോണ്‍ഗ്രസ് നേതാവ് റാം മോഹന്‍ റെഡ്ഡി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
ലോക്‌സഭയിലെ 95 ഉം, രാജ്യസഭയിലെ 46 ഉം അടക്കം 141 പ്രതിപക്ഷ എംപിമാരെയാണ് കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ് വിലക്ക്. പാര്‍ലമെന്റിലെ പുകയാക്രമണത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.പിമാര്‍ പ്രതിഷേധിച്ചത്. ഇന്ന് അമിത് ഷാ പാര്‍ലമെന്റില്‍ എത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വലിയ പ്രതിഷേധം തടയാനാണ് കൂടുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
അതേസമയം, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നത് വിലക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പാര്‍ലമെന്റ് ചേംബര്‍, ലോബി, ഗാലറി എന്നിവിടങ്ങളിലൊന്നും പ്രവേശിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ പ്രതിഷേധിച്ചതിനാണ് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തത്.
സഭ സേവനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനാല്‍ സസ്‌പെന്‍ഷന്‍ കാലയളവില്‍ പ്രതിദിന അലവന്‍സിന് അര്‍ഹതയില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സസ്‌പെന്‍ഷനിലുള്ള എംപിമാര്‍ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമാണെങ്കില്‍ കമ്മിറ്റി സിറ്റിങ്ങുകളിലും സസ്‌പെന്‍ഷന്‍ ബാധകമാണ്. അവര്‍ സമര്‍പ്പിച്ച നോട്ടീസുകള്‍ സസ്‌പെന്‍ഷന്‍ കാലയളവില്‍ സ്വീകാര്യമല്ല. സസ്‌പെന്‍ഷന്‍ കാലയളവില്‍ നടക്കുന്ന കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല.
#WATCH | Delhi: On opposition MPs suspended from the Parliament for the remainder of the winter session, Samajwadi Party MP Jaya Bachchan, says “It is a mockery of democracy. If there is no opposition, then what is democracy? Democracy is when the Parliament has both sides, Yes… pic.twitter.com/h4N7KX6P4i
— ANI (@ANI) December 19, 2023
BJP MP and actor Hema Malini on Tuesday commented on the suspension of 141 MPs in the last few days from both the Rajya Sabha and the Lok Sabha and said they (the opposition MPs) raised too many questions and behaved strangely and hence got suspended





