തെല്‍ അവീവ്: വടക്കന്‍ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ല റോക്കാറ്റാക്രമണം.(Hezbollah Attacks Northern Israel; Military base caught on fire; a death) സാരിത്ത് കുടിയേറ്റ പ്രദേശത്തെ സൈനിക കേന്ദ്രത്തിന് നേരെയാണ് പീരങ്കിആക്രമണം നടന്നത്. ആക്രമണത്തില്‍ സൈനിക ഔട്ട്‌പോസ്റ്റിന് തീപ്പിടിച്ചതായി ഹിസ്ബുല്ല അറിയിച്ചു.
|
വടക്കന്‍ ഇസ്രായേലിലെ പടിഞ്ഞാറന്‍ ഗലീലിയില്‍ റോക്കറ്റാക്രമണം നടന്നതായി ഇസ്രായേലി മാധ്യമമായ വൈനെറ്റ്‌ന്യൂസ് അറിയിച്ചു. ലബ്‌നാനില്‍ നിന്ന് നിരവധി റോക്കറ്റുകള്‍ ഇസ്രായേലിനെ ലക്ഷ്യമിട്ട് വന്നതായും ഇതില്‍ ചിലത് പ്രതിരോധിച്ചതായും ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ചില റോക്കറ്റുകള്‍ യാരാ മേഖലയില്‍ പതിച്ചു.
യാരയിലുള്ള 300 ടെറിറ്റോറിയല്‍ ബ്രിഗേഡിന്റെ ആസ്ഥാനത്തിന് നേരെയാണ് റോക്കറ്റാക്രമണം നടന്നതെന്ന് ഹിസ്ബുല്ല അറിയിച്ചു. തെക്കന്‍ ലബ്‌നാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണിത്. റോക്കറ്റ് പതിച്ച് ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇറാന്‍ അണു ബോംബ് നിര്‍മിക്കാനൊരുങ്ങുന്നതായി റിപോര്‍ട്ട്; യുദ്ധഭീതിയില്‍ ഇസ്രായേല്‍
സമാധാന ചര്‍ച്ച നിര്‍ണായക ഘട്ടത്തിലെന്ന് ബ്ലിങ്കന്‍
ഹമാസും ഇസ്രായേലും തമ്മില്‍ സമാധാന കരാറിലെത്തുന്നതിന് യുഎസ് എല്ലാ നയതന്ത്ര സമ്മര്‍ദ്ദങ്ങളും ഉപയോഗിക്കുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഗസയിലുള്ള ബന്ധികളെ മോചിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ചതും ഒരു പക്ഷേ ഏറ്റവും അവസാനത്തേതുമായ അവസരമായിരിക്കും ഇതെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിന് അമേരിക്ക എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും ഇസ്രായേലി പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് ബ്ലിങ്കന്‍ പറഞ്ഞു.


