കൊച്ചി: നിരന്തരം വിദ്വേഷ പ്രസ്ഥാനകള്‍ നടത്തി മാപ്പ് പറഞ്ഞ് രക്ഷപ്പെടുന്ന പിസി ജോര്‍ജനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. (High court comments PC George bail application) ബി.ജെ.പി നേതാവ് പി.സി. ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ നിരന്തരം ലംഘിക്കുന്നുവെന്നും ഇത ഏറെ ഗൗരവമുള്ള വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
|
പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപ പ്രയോഗം നടത്തിയതെന്ന വാദം കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിന ന്യായീകരണമല്ല. സമാന കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് ഓര്‍മിപ്പിച്ചിരുന്നതാണ്. എന്നാല്‍, അതടക്കം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് ജസറ്റിസ പി.വി. കുഞ്ഞികൃഷ്ണന്‍ വാക്കാല്‍ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയില്‍ മുസലിംവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനെതിരായ കേസില്‍ ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ജാമ്യ ഹരജിയിലാണ് കോടതിയുടെ വാക്കാല്‍ നിരീക്ഷണം. മുസ്‌ലിം യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസാണ കേസെടുത്തത. കോട്ടയം സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യ ഹരജി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ALSO READ: മുസ്ലിംവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്, നടപടി SDPI പരാതിക്ക് പിന്നാലെ
ലീഗ് പ്രതിനിധി പ്രകോപിപ്പിച്ചതിനെത്തുടര്‍ന്ന് മറുപടി നല്‍കിയപ്പോള്‍ സംഭവിച്ച നാക്കുപിഴയാണിതെന്നാണ് ഹരജിക്കാരന്റെ വാദം. അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ മാപ്പു പറഞ്ഞതായും അഭിഭാഷകന്‍ വാദിച്ചു.
ഈ സന്ദര്‍ഭത്തിലാണ് കോടതി പിസി ജോര്‍ജിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. ഒരബദ്ധമല്ല, നിരന്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയാണ ഹരജിക്കാരനെന്ന കോടതി വിമര്‍ശിച്ചു. 40 വര്‍ഷം എം.എല്‍.എയായിരുന്ന ജോര്‍ജ് സാധാരണക്കാരനല്ല.
എന്നാല്‍, മുമ്പ ജാമ്യം നല്‍കിയ ഉത്തരവില്‍ അധിക്ഷേപകരമായി പ്രസംഗിക്കുകയോ പ്രസ്താവന നടത്തുകയോ ചെയ്യരുതെന്നാണ വ്യവസ്ഥയുള്ളതെന്നും ചാനല്‍ ചര്‍ച്ചയിലാണ അബദ്ധം സംഭവിച്ചതെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ ന്യായീകരിച്ചു. ചാനല്‍ ചര്‍ച്ചകള്‍ ലക്ഷങ്ങളാണു കാണുന്നതെന്ന കോടതി പ്രതികരിച്ചപ്പോള്‍ ലക്ഷങ്ങള്‍ കാണുന്നവിധം മാപ്പുപറഞ്ഞതായി ഹരജിക്കാരനും മറുപടി നല്‍കി.
ജോര്‍ജിന്റേത് വിദ്വേഷപരാമര്‍ശമാണെന്നും സമാനമായ മറ്റു കേസുകളുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. മുമ്പ് നാലുതവണ സമാന അധിക്ഷേപ പരാമര്‍ശത്തിന്റെ പേരില്‍ എഫ.ഐ.ആര്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ട. ഇതിലെ വിശദാംശങ്ങളും ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങളും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വായിച്ചു.
മുമ്പു നടത്തിയ പരാമര്‍ശത്തിന് ഒരുദിവസം ജയിലില്‍ കഴിഞ്ഞതാണെന്നും ഹരജിക്കാരന്റെ പ്രായം കണക്കിലെടുക്കണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
മുസലിംകളെല്ലാം തീവ്രവാദികളാണെന്നും എല്ലാ മുസ്‌ലിംകളും പാകിസ്താനിലേക്കു പോകണമെന്നുമുള്ള പരാമര്‍ശം സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതാണെന്ന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകളുടെ ലംഘനം നിസ്സാരമായി കാണാനാവില്ലെന്നും ഹരജിക്കാരന്‍ പൊലീസില്‍ കീഴടങ്ങുന്നതാണ ഉചിതമെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ബുധനാഴ്ച നിലപാടറിയിക്കാന്‍ നിര്‍ദേശിച്ച കോടതി, അന്നു വീണ്ടും ഹരജി പരിഗണിക്കാന്‍ മാറ്റി. അറസ്റ്റ് തടഞ്ഞുള്ള മുന്‍ ഉത്തരവിന്റെ കാലാവധി അതുവരെ നീട്ടുകയും ചെയ്തു.


