22
Jul 2025
Fri
22 Jul 2025 Fri
High court rejects plea to declare Shahi Eidgah masjid as disputed structure

ഷാഹി ഈദ്ഗാഹ് മസ്ജിദ് തര്‍ക്കമന്ദിരമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ശ്രീകൃഷ്ണജന്മഭൂമിയാണെന്നവകാശപ്പെട്ട് ഒരു വിഭാഗം ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ അവകാശവാദമുന്നയിച്ച് രംഗത്തുവന്നതോടെ തുടരുന്ന നിയമപോരാട്ടത്തിനിടെയാണ് മസ്ജിദ് തര്‍ക്ക നിര്‍മിതിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി അലഹബാദ് ഹൈക്കോടതിയിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രവളപ്പിന്റെ ഭൂമി മസ്ജിദിനു വേണ്ടി കൈയേറിയെന്നാരോപിച്ച് അഡ്വ. മഹേന്ദ്ര പ്രതാപ് സിങ്ങ് നല്‍കിയ ഹരജിയിലാണ് ഇത്തരമൊരാവശ്യം. എന്നാല്‍ ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര ഹരജി തള്ളുകയായിരുന്നു. കോടതി മുമ്പാകെയുള്ള രേഖകളില്‍ ഷാഹി ഈദ്ഗാഹ് മസ്ജിദ് എന്നു ചൂണ്ടിക്കാട്ടുന്ന ഇടങ്ങളിലെല്ലാം തര്‍ക്ക നിര്‍മിതിയെന്ന് മാറ്റണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഇതിനെതിരേ മുസ്‌ലിം പക്ഷവും ഹരജി നല്‍കിയിരുന്നു. ഇരുഭാഗവും കേട്ട കോടതി ഹിന്ദുത്വരുടെ ഹരജി തള്ളുകയായിരുന്നു.

ALSO READ: മഥുര ഷാഹി ഈദ് ​ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി.