തൃശൂര്‍: ‘തട്ടമിട്ട എന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് വല്ല ഭയവും തോന്നുന്നുണ്ടോ.. ഉണ്ടെങ്കില്‍ നിങ്ങളുടെ കാഴ്ചയുടെ അല്ല കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്’- മന്ത്രി ആര്‍.ബിന്ദുവിനെ വേദിയിലിരുത്തി നാലാം ക്ലാസുകാരി പറഞ്ഞ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടി.
ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കാര്‍ണിവലില്‍ ആയിക്ഷ ആനടിയില്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.
|
ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ പ്രവേശനം നിഷേധിച്ച എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ എട്ടാം ക്ലാസുകാരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നാലാം ക്ലാസുകാരിയുടെ ഗംഭീര പ്രസംഗം.
‘ഈ തട്ടമിട്ട എന്നെ കാണുമ്പോള്‍ വല്ല ഭയം തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്, പേടി തോന്നുന്നുണ്ടോ… ഉണ്ടെങ്കില്‍ അതു നമ്മുടെ കാഴ്ചയുടേതല്ല, കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. തട്ടമിട്ടതിന്റെ പേരില്‍ പഠനം നിഷേധിച്ച ആ കൂട്ടുകാരിക്ക് വേണ്ടി ഞാനിത്രയെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ ഞാനിത്രയും നേരം എന്തിനാണ് പ്രസംഗിച്ചത്. വല്ല കാര്യമുണ്ടായിരുന്നോ. അവര്‍ക്ക് ഇഷ്ടമുള്ള ഡ്രസ് അവര്‍ ധരിക്കട്ടെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. ഒരിത്തിരി ദയ മതി. മറ്റുള്ള മതങ്ങ?ളെയും കൂടി റെസ്‌പെക്ട് ചെയ്യുക. അത്രമതി ലോകം നന്നായിക്കൊള്ളും…’- എന്നും പറഞ്ഞാണ് ആയിഷ പ്രസംഗം അവസാനിപ്പിച്ചത്.
ഗസയിലെ കുഞ്ഞുങ്ങളുടെ ദുരിതം ഉള്‍പ്പെടെ പരാമര്‍ശിച്ച് കൊണ്ട് പ്രസംഗത്തിലുടനീളം മാനവികതയെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചുമാണ് ആയിഷ സംസാരിച്ചത്.
നാളത്തെ നമ്മളുടെ നവകേരളത്തെ മുന്നില്‍ നിന്ന് നയിക്കേണ്ട ഒരാളാണ് അയിഷക്കുട്ടിയെന്ന് അവളെ ചേര്‍ത്ത് പിടിച്ച് മന്ത്രി ആര്‍.ബിന്ദുവും പറഞ്ഞു. ആയിഷയുടെ പ്രസംഗം മന്ത്രി സ്വന്തം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.


