01
Mar 2023
Mon
01 Mar 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംഘടിതമായി തറാവീഹ് (റമാദാനിലെ പ്രത്യേക രാത്രി പ്രാര്‍ഥന) നിസ്‌കരിക്കുകയായിരുന്നവരുടെ നേരെ ബജ്‌റംഗ്ദളിന്റെ ആക്രമണം. മുറാദാബാദിലെ (ഉത്തര്‍പ്രദേശ്) ലജ്പത്‌നഗറില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. രാഷ്ട്രീയ ബജ്‌റംഗ്ദള്‍ സംസ്ഥാന പ്രസിഡന്റ് രോഹന്‍ സക്‌സേനയുടെ നേതൃത്വത്തിലുള്ള ബജ്‌റംഗ്ദള്‍ സംഘമാണ് നിസ്‌കരിക്കുന്നവര്‍ക്ക് നേരെ അതിക്രമം കാട്ടിയത്. കത്ഘര്‍ പൊലിസ് സ്റ്റേഷന് കീഴിലെ സാക്കിര്‍ ഹുസൈന്‍ എന്നയാളുടെ വീട്ടില്‍വച്ചായിരുന്നു നിസ്‌കാരം നടന്നിരുന്നത്.

ഇതുവരെയില്ലാത്ത പുതിയൊരു രീതി ഇവിടെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിര്രുന്നു അതിക്രമം. ഇതോടെ നിസ്‌കാരം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് വിശ്വാസികള്‍ അറിയിച്ചത് പ്രകാരം പൊലിസെത്തി. ഇനി സാക്കിറിന്റെ വീട്ടില്‍ നിസ്‌കാരം അനുവദിക്കില്ലെന്നും രോഹന്‍ സക്‌സേന ഭീഷണിപ്പെടുത്തി.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.