24
Dec 2024
Sun
24 Dec 2024 Sun
nikah in hospital

തലശ്ശേരി: പുതുവസ്ത്രമണിഞ്ഞ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ വരന്‍ ഇരിട്ടി സ്വദേശി ഷാനിസ്. കൈപിടിച്ച് കൊടുക്കേണ്ട വധുവിന്റെ പിതാവ് തലശ്ശേരി ടൗണ്‍ ഹാള്‍ റോഡിലെ തച്ചറക്കല്‍ ബഷീര്‍ ആശുപത്രി കിടക്കയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രി കിടക്കയിലാണെങ്കിലും പറഞ്ഞുറപ്പിച്ച ദിവസം തന്നെ മകളെ നിക്കാഹ് ചെയ്തു കൊടുക്കാനായതിന്റെ സന്തോഷമായിരുന്നു ബഷീറിന്റെ മുഖത്ത്.

മകള്‍ ഫിദയെ ആശുപത്രി കട്ടിലില്‍ കിടന്നുകൊണ്ട് ബഷീര്‍ നിശ്ചയിച്ച സമയത്ത് തന്നെ നിക്കാഹ് ചെയ്തു കൊടുത്തു. നിക്കാഹിനുളള വേദി ആശുപത്രി മുറിയായെങ്കിലും ചടങ്ങിന് സാക്ഷികളായെത്തിയവരാര്‍ക്കും പരിഭവമില്ല.

ALSO READ: പശു ഞങ്ങളുടെ മാതാവാണ്; കാള ഞങ്ങളുടെ അച്ഛനാണ്; കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍

എല്ലാവരെയും നിറഞ്ഞ ചിരിയോടെ സ്വീകരിക്കാനായതിന് പടച്ചവനോട് നന്ദി ഓതുകയാണ് ആ പിതാവ്. നീട്ടിവെക്കാന്‍ ആലോചിച്ച നിക്കാഹാണ് തടസങ്ങളെല്ലാം മറികടന്ന് നിശ്ചയിച്ച നാളില്‍ തന്നെ നടത്തിയത്. തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിയാണ് വിവാഹത്തിന് വേദിയായത്.

പൊന്ന്യം സറാമ്പിയിലെ വീട്ടിലാണ് ഭാര്യ നൗഫിദക്കും മക്കള്‍ക്കുമൊപ്പം ബഷീര്‍ താമസിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ ഭാര്യക്കും കുട്ടിക്കുമൊപ്പം തലശ്ശേരിയിലേക്കുള്ള യാത്രക്കിടയില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഭാര്യയും കുട്ടിയും പരിക്കില്ലാതെ രക്ഷപ്പെട്ടു. ബഷീറിന്റെ തുടയെല്ല് പൊട്ടിയതിനാല്‍ ദിവസങ്ങള്‍ നീണ്ട ചികിത്സക്കായി ആശുപത്രിയിലായി. മകളുടെ വിവാഹം മാറ്റിവെക്കാനായിരുന്നു ആദ്യം ആലോചിച്ചത്. ഒടുവില്‍ നിശ്ചയിച്ച ദിവസം ആശുപത്രിയില്‍ നിക്കാഹ് നടത്താന്‍ തീരുമാനിച്ചു. ആശുപത്രി അധികൃതര്‍ നിക്കാഹിന് പ്രത്യേക മുറി ഒരുക്കിയതോടെ കാര്യങ്ങളെല്ലാം ശുഭമായി.