01
Apr 2024
Mon
01 Apr 2024 Mon
house owner killed by migrant workers in kochi over pet dog barking

കൊച്ചി: വളര്‍ത്തു നായ കുരച്ചതിനെ തുടര്‍ന്ന് ഇതരസംസ്ഥാനക്കാരുടെ കൂട്ടമര്‍ദ്ദനമേറ്റ് 45കാരന്‍ മരിച്ചു. മുല്ലശേരി കനാല്‍റോഡ് തോട്ടുങ്കല്‍പറമ്പില്‍ സ്വദേശിയും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറുമായ വിനോദ് ആണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലിക്കെയാണ് മരണം.(house owner killed by migrant workers in kochi over pet dog barking)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബറൂത്ത് ശതാബ്ദി നഗര്‍ സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഗാസിയാബാദ് രാജേന്ദ്രനഗര്‍ സ്വദേശി കുശാല്‍ ഗുപ്ത (27),രാജസ്ഥാന്‍ ഗംഗാനഗര്‍ വിനോഭാബ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാന സോനിപറ്റ് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച് 25ന് രാത്രി 10.30നായിരുന്നു വിനോദിനു മര്‍ദ്ദനമേറ്റത്. മുല്ലശേരി കനാല്‍ റോഡിലൂടെ പ്രതികള്‍ നടന്നുപോകവെ വിനോദിന്റെ വളര്‍ത്തു ഗേറ്റിനുള്ളില്‍ നിന്നു കുരച്ചതോടെയാണ് അക്രമത്തിനു തുടക്കമായത്. സംഘം നായയെ ആക്രമിക്കുന്നതു കണ്ട് വിനോദ് എത്തുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ വാക്കേറ്റമുണ്ടായി. രണ്ടുപേര്‍ ചേര്‍ന്ന് വിനോദിനെ അടിക്കുകയും വയറ്റില്‍ ഇടിക്കുകയും ചെയ്തു.

ഇതിനിടെ സംഘത്തിലെ അശ്വിനി ഗോള്‍കര്‍ പിറകിലൂടെ വന്ന് വിനോദിന്റെ കഴുത്തില്‍ കൈചുറ്റി അമര്‍ത്തിപ്പിടിച്ചു. പിടുത്തം മുറുകിയതോടെ ശ്വാസംകിട്ടാതെ വിനോദ് മുട്ടുകുത്തി കമിഴ്ന്നു വീണു. ഇതോടെ അശ്വിനി വിനോദിന്റെ പുറത്തു കയറിയിരുന്ന് പിടുത്തംമുറുക്കി. ബഹളം കേട്ട് ഓടിയെത്തിയവരാണ് വിനോദിനെ മോചിപ്പിച്ചത്.

തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് വിനോദിന്റെ മരണത്തിനു കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിനോദ് താമസിക്കുന്ന വീടിനു രണ്ട് വീട് അപ്പുറമാണ് പ്രതികള്‍ താമസിച്ചിരുന്നത്. പ്രതികള്‍ രാത്രി വീട്ടിലേക്ക് നടന്നുപോവുമ്പോഴായിരുന്നു നായ കുരച്ചതും അതിക്രമം അരങ്ങേറിയതും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക