24
Sep 2025
Thu
24 Sep 2025 Thu
house wife killed by maid to steal money and gold

മോഷ്ടാക്കള്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് വീട് കൊള്ളയടിച്ചു. ഹൈദരാബാദിലെ സ്വാന്‍ ലേക്ക് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. രേണു അഗര്‍വള്‍(50)ആണ് കൊല്ലപ്പെട്ടത്. കുക്കര്‍ കൊണ്ടുള്ള അടിയേറ്റ് രേണുവിന്റെ തല തകര്‍ന്ന നിലയിലായിരുന്നു. കൃത്യത്തിനു ശേഷം കുളിച്ച് വസ്ത്രം മാറിയാണ് അക്രമികള്‍ കടന്നത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് 5 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവ സമയം രേണു മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രേണുവിനെ ഫോണില്‍ നിരന്തരം വിളിച്ചിട്ടും എടുക്കാതെ വന്നതോടെ ഭര്‍ത്താവ് അഗര്‍വാള്‍ വീട്ടില്‍ എത്തുകയായിരുന്നു. വാതിലില്‍ മുട്ടിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് ബാല്‍ക്കണിയിലെ വാതില്‍ തുറന്ന് അകത്തുകടന്നപ്പോഴാണ് രേണുവിനെ മൃതദേഹം കാണുന്നത് തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

രേണുവിന്റെ കൈയും കാലും കെട്ടിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. അഗര്‍വാളിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ഹര്‍ഷ, സമീപവാസിയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന റോഷന്‍ എന്നിവരാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും അഗര്‍വാളിന്റെ വീട്ടില്‍ എത്തിയതിന്റെയും 5.02 ഓടെ മടങ്ങിപ്പോയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഒരു ഏജന്‍സി വഴി പത്ത് ദിവസം മുന്‍പായിരുന്നു ഹര്‍ഷ, അഗര്‍വാളിന്റെ വീട്ടില്‍ ജോലിക്കെത്തിയത്.

ALSO READ: കാസർകോട്ട് ക്രെയിനിന്റെ മുകളിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു രണ്ടുപേർ മരിച്ചു