16
Apr 2025
Fri
16 Apr 2025 Fri
us reaper drone

കഴിഞ്ഞ ആറ് ആഴ്ച്ചകള്‍ക്കിടെ യമനിലെ ഹൂത്തികള്‍ വെടിവച്ചിട്ടത് ഏഴ് യുഎസ് റീപ്പര്‍ ഡ്രോണുകള്‍. (Houthis have shot down 7 US Reaper drones worth $200m) 200 ദശലക്ഷം ഡോളറിലേറെ വില വരുന്നതാണ് ഈ ഡ്രോണുകള്‍. യുഎസ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് ഡ്രോണുകള്‍ കഴിഞ്ഞയാഴ്ച്ചയിലാണ് ഹൂത്തികള്‍ വീഴ്ത്തിയത്. ആളില്ലാ വിമാനങ്ങള്‍ വെടിവച്ചിടുന്നതില്‍ ഹൂത്തി പോരാളികള്‍ നേടിയ വൈദഗ്ധ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായതായാണ് ഇത് തെളിയിക്കുന്നത്.

യമനില്‍ ആക്രമണം നടത്തുന്നതിനോ നിരീക്ഷണം നടത്തുന്നതിനോ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളാണ് ഹൂത്തികള്‍ വീഴ്ത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

യുഎസ് സൈന്യം മാര്‍ച്ച് 15 മുതല്‍ തുടര്‍ച്ചയായി യമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുണ്ട്. ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിന് പിന്നാലെ ചെങ്കടലില്‍ കപ്പലുകള്‍ ലക്ഷ്യമിട്ടുള്ള തങ്ങളുടെ ആക്രമണം തുടരുമെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചിരുന്നു.

അതിന് പിന്നാലെയാണ് അമേരിക്ക യമനില്‍ ആക്രമണം തുടങ്ങിയത്. നൂറിലേറെ പേര്‍ ഇതിനകം ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.