19
Sep 2024
Mon
19 Sep 2024 Mon
GUINNES WORLD RECORD

ചോപ്സ്റ്റിക്ക് ഉപയോഗിച്ച് സാധരണ ഭക്ഷണം കഴിക്കുക എന്നത് തന്നെ പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ചോപ്സ്റ്റിക്ക് ഉപയോഗിച്ച് അരിമണികള്‍ കഴിച്ച് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് ബംഗ്ലാദേശി വനിത.

whatsapp ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഒരു മിനിറ്റില്‍ എത്ര അരിമണികള്‍ കഴിക്കാം; ഇതാണ് പുതിയ ലോക റെക്കോഡ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു മിനിറ്റില്‍ 37 അരിമണികള്‍ കഴിച്ചാണ് സുമയ്യ ഖാന്‍ ഗിന്നസ് വേള്‍ഡ് റെക്കൊര്‍ഡില്‍ ഇടം നേടിയത്. 2022 ഏപ്രിലില്‍ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡില്‍ ടെലന്‍ഡ് ലാ എന്ന വ്യക്തി ഒരു മിനിറ്റില്‍ 27 അരിമണികള്‍ കഴിച്ച് നേടിയ റെക്കൊര്‍ഡാണ് സുമയ്യ ഖാന്‍ തകര്‍ത്തത്.

2024 ഫെബ്രുവരി 17-നാണ് ഖാന്‍ ഈ നേട്ടം കൈവരിച്ചത്.