27
May 2024
Tue
27 May 2024 Tue
Culcutta high court judge rss

കൊല്‍കത്ത: ഇന്ത്യന്‍ ജുഡീഷ്യറിയിലെ സംഘപരിവാര സ്വാധീനത്തെക്കുറിച്ച് അടുത്തകാലത്തായി വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന ജഡ്ജിമാരുടെ ഭാഗത്ത് നിന്ന് നിരവധി വിധികളും പ്രസ്താവനകളും വരുന്നതിനിടെ പുതിയൊരു ഉദാഹരണം കൂടി.  (i-was-and-i-am-a-member-of-rss-says-calcutta-high-court-judge )താന്‍ ആര്‍.എസ്.എസ് അംഗമാണെന്നും എന്തെങ്കിലും സഹായത്തിനോ ജോലിക്കോ വിളിച്ചാല്‍ സംഘത്തിന് ചെയ്തുനല്‍കാന്‍ തയാറാണെന്നും വിരമിക്കല്‍ പ്രസംഗത്തില്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി. ഹൈക്കോടതിയില്‍ ജഡ്ജിമാരും അഭിഭാഷകരും ചേര്‍ന്ന് നല്‍കിയ യാത്രയയപ്പിലാണ് ജസ്റ്റിസ് ചിത്ത രഞ്ജന്‍ ദാസിന്റെ തുറന്നു പറച്ചില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞാന്‍ ആര്‍എസ്എസ് അംഗമായിരുന്നു, ഇപ്പോഴും തികഞ്ഞ സംഘപരിവാര പ്രവര്‍ത്തകനാണ്. ഞാന്‍ സംഘടനയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതലേ ഞാന്‍ സംഘത്തിലുണ്ട്. 37 വര്‍ഷത്തോളമായി സംഘടനയില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നുവെന്നും ജസ്റ്റിസ് ദാസ് പറഞ്ഞു.

എന്നാല്‍, ഏത് സമയത്തും എന്തെങ്കിലും സഹായത്തിനോ സാധ്യമാവുന്ന ജോലിക്കോ വിളിച്ചാല്‍ സംഘടത്തിലേക്ക് മടങ്ങാന്‍ തയാറാണ് -ജസ്റ്റിസ് വ്യക്തമാക്കി. 14 വര്‍ഷത്തിലേറെ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ദാസ്, ഒറീസ ഹൈക്കോടതിയില്‍നിന്ന് സ്ഥലംമാറിയാണ് കല്‍ക്കട്ട ഹൈക്കോടതിയിലെത്തിയിരുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക