ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരം: രാവിലെ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മില്‍; ഉച്ചയ്ക്ക് പാക്- ലങ്ക പോരാട്ടം
|
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് രണ്ടു മത്സരങ്ങള്‍. രാവിലെ പത്തരയ്ക്ക് ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടും. ഉച്ചയ്ക്ക് രണ്ടിന് പാകിസ്താനും ശ്രീലങ്കയും തമ്മിലാണ് രണ്ടാം മത്സരം.
ഇന്ത്യന്‍ സമയം രാവിലെ 10.30ന് ധാര്‍മശാലയിലെ എച്.പി.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയം മാത്രമാകും ഇംഗ്ലണ്ടിന്റെയും ബംഗ്ലാദേശിന്റെയും ലക്ഷ്യം. നിലവിലെ ചാമ്പ്യന്മാരാണെങ്കിലും ആദ്യ മത്സരത്തില്‍ കിവീസിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം ഈ മത്സരത്തിലൂടെ നികത്താനാകും ഇംഗ്ലണ്ടിന്റെ പരിശ്രമം. അതെ സമയം അഫ്ഗാനിസ്ഥാനോട് പൊരുതി നേടിയ വിജയം ഇവിടെയും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷിയിലാണ് ബംഗ്ലാദേശ്.
ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാമാര്‍ക്ക് പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായിരുന്നില്ല ഇംഗ്ലണ്ടിന്. ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ കഴിയാതിരുന്ന ടീം ബൗളിങ്ങില്‍ സമ്പൂര്‍ണ പരജയവുമായി. ഒന്‍പത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ന്യൂസിലന്‍ഡില്‍നിന്ന് ഏറ്റുവാങ്ങിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മൂര്‍ച്ച കൂട്ടാതെ ലോകകപ്പില്‍ കണ്ടുവയ്‌ക്കേണ്ടെന്ന തിരിച്ചറിവാണ് മത്സരം ഇംഗ്ലണ്ടിനു നല്‍കിയത്. ആദ്യ മത്സരത്തില്‍ പരിക്ക് മൂലം കളിക്കാതിരുന്ന ബെന്‍ സ്റ്റോക്‌സ് ഇന്നും ഇറങ്ങാനിടയില്ല.
മറുവശത്ത് അഫ്ഗാനിസ്താനോട് മികച്ച വിജയം സ്വന്തമാക്കിയാണ് ബംഗ്ലാദേശ് രണ്ടാം മത്സരത്തിനെത്തുന്നത്. വിജയം നേടിയ അതേ മൈതാനത്താണ് ഇന്നും കളി നടക്കുന്നതെന്നത് ടീമിന്റെ ആത്മവിശ്വാസം കൂട്ടും. അഫ്ഗാനെതിരെ തിളങ്ങിയ ഷാക്കിബ് അല്‍ഹസനിലും മെഹ്ദി ഹസനിലും തന്നെയാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ഒരുപിടി താരങ്ങളും ടീമിനൊനൊപ്പമുണ്ട്. ആക്രമണകാരികളായ ഇംഗ്ലീഷ് ബാറ്റിങ് നിരയെ സ്പിന്‍ കെണിയില്‍ കുരുക്കിയാല്‍ ഈ മത്സരത്തിലും ബംഗ്ലാദേശിന് വിജയം പ്രതീക്ഷിക്കാം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





