25
Aug 2023
Sat
25 Aug 2023 Sat

റിയാദ്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അകാരണമായി ക്ലാസ് മുടക്കുന്നത് തടയാന്‍ കടുത്ത നടപടികളുമായി സൗദി അറേബ്യ. വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി ക്ലാസിലെത്തിയില്ലെങ്കില്‍ മാതാപിതാക്കള്‍ ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടി വരുമെന്ന് റിപോര്‍ട്ട്. തൃപ്തികരമായ കാരണം ബോധിപ്പിക്കാതെ കുട്ടികള്‍ ഇരുപത് ദിവസത്തിലധികം അവധിയെടുത്താല്‍ മാതാപിതാക്കള്‍ക്ക് ജയില്‍ ശിക്ഷ നല്‍കാനാണ് നീക്കം. ഇരുപതുദിവസത്തിലധികം കുട്ടി അകാരണമായി സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാവിന്റെ വിവരങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസമന്ത്രാലയത്തിന് കൈമാറും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തരം സാഹചര്യങ്ങളില്‍ കുടുംബസംരക്ഷണ വകുപ്പ് ആദ്യം കുട്ടിയുടെ മൊഴിയെടുക്കും. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്താന്‍ പബ്ലിക് പ്രോസിക്യൂഷനെ നിയോഗിക്കും. മാതാപിതാക്കളുടെ പിഴവ് കൊണ്ടാണ് കുട്ടി ക്ലാസില്‍ വരാതിരുന്നതെന്ന് കണ്ടെത്തിയാലാണ് മാതാപിതാക്കള്‍ക്ക് ശിക്ഷ വിധിക്കുക. ് തടവ് ശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ മ ജഡ്ജിക്ക് വിധിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വിദ്യാര്‍ഥി മൂന്ന് ദിവസം വരെ ക്ലാസിലെത്താതിരുന്നാല്‍ ആദ്യ മുന്നറിയിപ്പ് നല്‍കുകയും ക്ലാസ് ടീച്ചറെ വിവരം അറിയിക്കുകയും ചെയ്യുന്നതായിരിക്കും. അഞ്ച് ദിവസം തുടര്‍ച്ചയായി ക്ലാസ് മുടക്കിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പിനൊപ്പം വിവരം രക്ഷിതാവിനെ അറിയിക്കും. അവധി പത്ത് ദിവസമായാല്‍ മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം രക്ഷിതാവിന് നോട്ടിസയക്കും.

പതിനഞ്ച് ദിവസം സ്‌കൂളിലെത്താതിരുന്നാല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മറ്റൊരു സ്‌കൂളിലേക്ക് വിദ്യാര്‍ഥിയെ മാറ്റും. 20ാം ദിവസം ശിശു സംരക്ഷണ നിയമപ്രകാരമുള്ള മറ്റ് നിയമ നടപടികളിലേക്ക് കടക്കുമെന്നും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.