22
Aug 2025
Thu
22 Aug 2025 Thu
flash flood

കനത്ത മഴയും മേഘവിസ്‌ഫോടനവും കാരണം എട്ട്
സംസ്ഥാനങ്ങളില്‍ മിന്നല്‍ പ്രളയ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, സിക്കിം, തെക്കന്‍ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലുമാണ് പ്രളയ സാധ്യത.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ കലാവസ്ഥാ വിഭാഗം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂര്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.

ഹിമാചലിലെ ചമ്പ, കാന്‍ഗ്ര, കുളു, ലാഹുല്‍, സ്പിതി, മാണ്ഡി, ഷിംല, സിര്‍മൗര്‍, അല്‍മോറ, ബാഗേശ്വര്‍, ചമോലി, ചമ്പാവത്ത്, ഡെറാഡൂണ്‍, നൈനിറ്റാള്‍, പൗരി ഗര്‍വാള്‍, പിത്തോരഗഢ്, രുദ്രപ്രയാഗ്, ഉത്തരാഖ്ഗഢ് ജില്ല, ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്വാല്‍ ജില്ലകള്‍ എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം.

ALSO READ: ബിഹാറിലെ ‘മരിച്ച’ വോട്ടര്‍മാരോടൊപ്പം ചായ കുടിച്ച് രാഹുല്‍! തിരഞ്ഞെടുപ്പ് കമ്മീഷന് ‘നന്ദി’

ജമ്മു മേഖല ഉള്‍പ്പെടെയുള്ള ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ അടുത്ത ദിവസം 210 മില്ലിമീറ്റര്‍ മഴ പെയ്യും. അടുത്ത ഒരാഴ്ച കനത്ത മഴക്കും സാധ്യതയുണ്ട്. ഉത്തരാഖണ്ഡിലും ഉത്തരകാശിയിലും കഴിഞ്ഞ ദിവസങ്ങളില്‍ മേഘവിസ്‌ഫോടനം ഉണ്ടായിരുന്നു. ഇത് വലിയ നാശനഷ്ടങ്ങളാണ് സൃ്ഷ്ടിച്ചത്. മേഘവിസ്‌ഫോടനങ്ങള്‍ സാധാരണയായി വെള്ളപ്പൊക്കത്തിന് കാരണമാകാറുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പശ്ചിമ ബംഗാള്‍, സിക്കിം, തീരദേശ ആന്ധ്രാപ്രദേശ്, യാനം, വടക്കന്‍ തെലങ്കാന, മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖല എന്നിവിടങ്ങളിലും വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ മധ്യ ഇന്ത്യ ഭാഗങ്ങളിലും ഒഡീഷയുടെ തെക്ക് ഭാഗത്തും കനത്ത മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

മധ്യപ്രദേശ്, വിദര്‍ഭ, ഒഡീഷ, ഛത്തീസ്ഗഢ്, തീരദേശ ആന്ധ്ര, റായലസീമ, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ ആഗസ്റ്റ് 13 മുതല്‍ 17 വരെ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.