ബെര്‍ലിന്‍: പഠനത്തിനും ജോലിക്കുമായി ജര്‍മനിയിലേക്ക് കുടിയേറുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ 20മണിക്കൂര്‍ വരെ ജോലി ചെയ്യാം. മാര്‍ച്ച് ഒന്നുമുതലാണ് പുതിയ നിയമം നിലവില്‍ വന്നത്. നേരത്തെ ഇത് ആഴ്ചയില്‍ 10 മണിക്കൂറായിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ പരിഷ്‌കാരം. ( in-germany-tudents-can-work-up-to-20-hours-per-week )
|
ഐടി സ്പെഷ്യലിസ്റ്റ്, നഴ്സിംഗ് അനുബന്ധ ജോലിക്കാര്‍, ബിസിനസുകാര്‍, സ്റ്റാര്‍ട്ടപ്പ് ഉടമകള്‍ എന്നിവര്‍ക്ക് ജര്‍മ്മനിയിലെ തൊഴില്‍ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാര്‍ത്ഥികളെയും അപ്രന്റീസുകളെയും ജര്‍മ്മനിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്ന് ലക്ഷ്യം വെച്ചാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ ഒഴിവുള്ളത് ആരോഗ്യ മേഖലയിലാണ്. ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ പലതും നികത്താന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമീപകാലത്ത് പഠനത്തിനും ജോലിയ്ക്കുമായി ജര്‍മനി തിരഞ്ഞെടുത്തിരിക്കുന്നതില്‍ ഒരു വലിയ ഭാഗം മലയാളികളാണ്. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്.


