15
Jun 2025
Fri
15 Jun 2025 Fri
India vs England Test Series 2025

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമില്ലാതെ ഇന്ത്യ ഇറങ്ങുന്നു; മത്സരം ഉച്ചക്ക് 3.30 മുതല്‍ | India vs England Test Series 2025

whatsapp ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമില്ലാതെ ഇന്ത്യ ഇറങ്ങുന്നു; മത്സരം ഉച്ചക്ക് 3.30 മുതല്‍ | India vs England Test Series 2025
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലീഡ്‌സ്: ഇനി ടെസ്റ്റ് ക്രിക്കറ്റിന്റെ സമയം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും അഭാവത്തില്‍ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന യുവതലമുറയാണ് പരമ്പക്കായി ഇന്ന് കളത്തിലെത്തുന്നത്. ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന പരമ്പരയില്‍ അഞ്ചു ടെസ്റ്റുകളുണ്ട്. ഇന്ന് വൈകിട്ട് 3.30 മുതല്‍ ലീഡ്‌സിലാണ് ആദ്യടെസ്റ്റ്. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയ ഒരുകൂട്ടം യുവതാരങ്ങള്‍ക്ക് കരുത്ത് തെളിയിക്കാനുള്ള അവസരമാണ് ഇംഗ്ലണ്ട് പരമ്പര. ഗംഭീറിന് കീഴില്‍ പുതിയൊരു ടീമിനെ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ സംഘം പുതിയ പരമ്പരക്കായി എത്തുന്നത്. ആദ്യ രണ്ട് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പുകളിലും ഫൈനലിലെത്തിയ ഇന്ത്യക്ക് കഴിഞ്ഞകുറി നേരിയവ്യത്യാസത്തില്‍ ഫൈനലില്‍ പ്രവേശിക്കാനായില്ല.

ഇംഗ്ലണ്ടില്‍ അവര്‍ക്കെതിരേ പരമ്പരനേടുന്നത് എളുപ്പമല്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ കളിച്ച 26 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചത് ആറെണ്ണം മാത്രമാണ്. 16 കളിയില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയായി. 2000ത്തിനുശേഷം ഒരേയൊരു തവണമാത്രമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര ജയിച്ചത്. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ 2007ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഉള്‍പ്പെട്ട ടീം ട്രെന്റ് ബ്രിഡ്ജിലെ ടെസ്റ്റ് ഏഴുവിക്കറ്റിന് ജയിച്ചപ്പോള്‍ ലോര്‍ഡ്‌സിലെയും കെന്നിങ്ടണ്‍ ഓവലിലെയും മത്സരങ്ങള്‍ സമനിലയായി. ഇതോടെ പരമ്പര ഇന്ത്യ 10ത്തിന് ജയിച്ചു. 202122 കാലത്ത് കോലിയുടെ നേതൃത്വത്തില്‍ രണ്ടു കളി ജയിച്ചെങ്കിലും അഞ്ചുമത്സരങ്ങളുടെ പരമ്പര തുല്യനിലയിലായി (22). ആകെ മത്സരങ്ങളിലെ വിജയത്തിലും ഇംഗ്ലണ്ടിന് വ്യക്തമായ മേല്‍ക്കൈയുണ്ട്.

ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തി. നേരത്തേ പ്രഖ്യാപിച്ച 18 അംഗ സംഘത്തില്‍ ഹര്‍ഷിത് ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ കളിച്ച ഹര്‍ഷിത് ചൊവ്വാഴ്ച ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം ചേര്‍ന്നു.

കരുണ്‍ നായര്‍ക്ക് പരിക്കേറ്റത് ഇന്ത്യന്‍ നിരയില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് കരുണിന്റെ വാരിയെല്ലില്‍ തട്ടിയായിരുന്നു പരിക്കേറ്റതെന്നാണ് വിവരം. പരുക്കേറ്റ താരം ബാറ്റിങ് തുടര്‍ന്നെങ്കിലും മെഡിക്കല്‍ ടീമിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പരുക്ക് ഗുരുതരമാണെങ്കില്‍ താരത്തിന് പരമ്പര തന്നെ നഷ്ടമായേക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് കരുണിന് വീണ്ടും ടീമിലേക്ക് വഴിതുറന്നത്. സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം കാഴ്ചവച്ച അദ്ദേഹം ഇംഗ്ലണ്ടില്‍ പരിശീലന മത്സരങ്ങളിലും തിളങ്ങി. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വിരമിച്ചതോടെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വലിയ വിടവാണുള്ളത്. ഇത് നികത്താന്‍ കരുണിന്റെ പരിചയസമ്പത്ത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. താരത്തിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ സായ് സുദര്‍ശന്‍ ഒരുപക്ഷേ മൂന്നാം നമ്പറില്‍ ഇന്ത്യയ്ക്കായി കളിക്കും.

India vs England Test Series : Schedule

  • India vs England, 1st Test: Friday, June 20, Leeds
  • India vs England, 2nd Test: Wednesday, July 2, Birmingham
  • India vs England, 3rd Test: Thursday, July 10, London
  • India vs England, 4th Test: Wednesday, July 23, Manchester
  • India vs England, 5th Test: Thursday, July 31, London

ND vs ENG 2025: India’s Test Squad

Shubman Gill (C), Abhimanyu Easwaran, Sai Sudharsan, Yashasvi Jaiswal, Karun Nair, Nitish Kumar Reddy, Ravindra Jadeja, Washington Sundar, Shardul Thakur, Rishabh Pant (Wk), KL Rahul (Wk), Dhruv Jurel (Wk), Mohammed Siraj, Jasprit Bumrah, Prasidh Krishna, Akash Deep, Arshdeep Singh and Kuldeep Yadav

IND vs ENG 2025: England’s Test Squad

Ben Stokes (C), Ben Duckett, Joe Root, Zak Crawley, Harry Brook, Jacob Bethell, Chris Woakes,  Ollie Pope (Wk), Jamie Smith (Wk), Samuel James Cook, Brydon Carse, Shoaib Bashir, Josh Tongue and Jamie Overton

India-England Test series begins today; match starts at 3.30 pm