ന്യുയോർക്ക്: ട്വൻ്റി ട്വൻ്റി ലോകകപ്പിന് ആദ്യമായി അമേരിക്ക ആതിഥ്യമരുളുമ്പോൾ തുടക്കത്തിൽ തന്നെ കല്ലുകടിയായി ഭീഷണി. ടൂർണമെൻ്റിലെ ഫെവറിട്ടുകളും ബദ്ധവൈരികളും ആയ ഇന്ത്യാ – പാക് മത്സരത്തിന് ആണ് തീവ്രവാദ ഭീഷണി ഉണ്ടായിരിക്കുന്നത്. ഭീഷണി ഉണ്ടെന്ന മാധ്യമ റിപ്പോർട്ടുകളോട് യുഎസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
|
ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ഉറപ്പുനല്‍കിയെന്ന് കൗണ്ടി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഭീകരസംഘടനയായ ഐഎസ്സിന്റേതാണ് ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മത്സരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസ് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്ടി പൊലീസ് കമ്മീഷണര്‍ പാട്രിക് റൈഡര്‍ ഉറപ്പുനല്‍കി. ‘ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയാണ് ഞങ്ങള്‍ ലോകകപ്പിന് വേണ്ടി ഒരുക്കുന്നത്. ജൂണ്‍ ഒന്‍പതിന് നസാവു കൗണ്ടിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യ-പാക് മത്സരം നടക്കുന്ന സ്റ്റേഡിയമായിരിക്കും’, പാട്രിക് പറഞ്ഞു. ന്യൂയോര്‍ക്കിലെ സ്റ്റേഡിയങ്ങളിലും പരിസരപ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കിലെ നസ്സാവു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന് മത്സരം.
ജൂണ്‍ ഒന്നുമുതല്‍ 29വരെ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ഒന്‍പതാമത് ടി20 ലോകകപ്പ് നടക്കുന്നത്. ടെക്സാസില്‍ യുഎസ്-കാനഡ മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കം ആരംഭിക്കുക. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
India vs Pakistan T20 World Cup clash prompts New York to beef up security


