21
May 2025
Fri
21 May 2025 Fri
Indian Climber Dies On Mount Everest

ഇന്ത്യന്‍ പര്‍വതാരാഹോകന്‍ എവറസ്റ്റ് കൊടുമുറി കയറാനുള്ള ശ്രമത്തിനിടെ മരിച്ചു. സുബ്രത ഘോഷ്(45)ആണ് മരിച്ചത്. കൊടുമുടിയുടെ 29,032 അടി ഉയരത്തിലെത്തിയ ശേഷം ഹിലാരി സ്‌റ്റെപ്പിലേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിലാരി സ്റ്റെപ് എത്തിയ ശേഷം സുബ്രത ഘോഷ് തിരിച്ചിറങ്ങാന്‍ വിസമ്മതിച്ചിരുന്നുവെന്നും കൂടുതല്‍ ഉയരത്തില്‍ കയറിയ ശേഷം തിരിച്ചിറങ്ങവെ മരിക്കുകയായിരുന്നുവെന്നും നേപ്പാളിലെ സ്‌നോവി ഹൊറൈസണ്‍ ട്രക്ക്‌സ് ആന്‍ഡ് എക്‌സ്പഡീഷന്‍ കമ്പനിയുടെ പ്രതിനിധിയായ ഭോദ്രാജ് ഭന്‍ഡാരി പറഞ്ഞു. ഹിലാരി സ്റ്റെപ്പിനു മുകളിലേക്ക് കയറുന്നവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ സ്വാഭാവിക ഓക്‌സിജന്‍ മതിയാവില്ല.

സുബ്രത ഘോഷിന്റെ മൃതദേഹം ബേസ് ക്യാംപിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണെന്നും ഭോദ്രാജ് പറഞ്ഞു. ബുധനാഴ്ച കൊടുമുടി കയറാനുള്ള ശ്രമത്തിനിടെ ഫിലിപ്പീനിയായ ഫിലിപ്പ് സാന്റിയാഗോ(45)യും മരിച്ചിരുന്നു. കൊടുമുടി കയറുന്നതിനിടെ സൗത്ത് കോളില്‍ വച്ചായിരുന്നു ഫിലിപ്പ് മരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക