12
Aug 2025
Thu
12 Aug 2025 Thu
saudi kids killed

സൗദിയില്‍ പ്രവാസികളെ ഞെട്ടിച്ച് യുവതിയുടെ കടുംകൈ. സന്ദര്‍ശക വീസയിയിലെത്തിയ യുവതി മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കും ശ്രമിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച്ച വൈകിട്ട് അല്‍കോബാര്‍ ഷുമാലിയിലെ താമസ സ്ഥലത്താണ് സംഭവം. ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീന്‍ (33) ആണ് തന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (7), മുഹമ്മദ് ആദില്‍ അഹമ്മദ് (6) എന്നിവരെയും ഇളയമകന്‍ മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും ബാത്ത് ടബ്ബില്‍ വെള്ളം നിറച്ച് ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കു മാനസിക പ്രശ്‌നമുള്ളതായാണ് റിപ്പോര്‍ട്ട്.

മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കവേ കാല്‍വഴുതി വീണ യുവതിയുടെ ബോധം നഷ്ടപ്പെടുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലാണ് സൈദ.

ഭര്‍ത്താവായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷാനവാസ് ജോലിക്കായി പുറത്തു പോയപ്പോഴാണ് യുവതി കൊലപാതകം നടത്തിയത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മുഹമ്മദ് ആണ് ഭാര്യം മുറിയില്‍ ബോധം നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സൗദി റെഡ്ക്രസന്റിന്റെ സഹായത്തോടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുട്ടികളുടെ മൃതദേഹങ്ങള്‍ ദമ്മാമില്‍ അടക്കുമെന്ന് വീട്ടുകാര്‍ അറിയിച്ചു

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക