റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് കുറച്ചതോടെ ഇന്ത്യന്‍ രൂപ വീണ്ടും കൂപ്പു കുത്തി. (Indian rupee falls again; should expatriates send money now or wait? ) ഒരു യുഎഇ ദിര്‍ഹത്തിന് 23.50 രൂപയ്ക്ക് മുകളിലാണ് ഇന്നത്തെ നിരക്ക്. ഫെബ്രുവരിക്ക് ശേഷം ആര്‍ബിഐ ഇത് രണ്ടാം തവണയാണ് പരിശ നിരക്ക് കുറയ്ക്കുന്നത്. 0.25 ശതമാനമാണ് പുതുതായി കുറവ് വരുത്തിയത്.
|
ആര്‍ബിഐ തീരുമാനം രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ ഇടയാക്കുമെന്ന് ബര്‍ജീല്‍ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ് സിഇഒ കൃഷ്ണന്‍ രാമചന്ദ്രന്‍ പറയുന്നു.
യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും പ്രവാസികളെ സംബന്ധിച്ചിടത്തോളം സന്തോഷ വാര്‍ത്തയാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ദിര്‍ഹത്തിന് 23.2നും 23.3നും ഇടയില്‍ രൂപയുടെ മൂല്യം സ്ഥിരത കൈവരിച്ചിരുന്നു.
പ്രവാസികളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ അവസരമാണിത്. നിലവിലെ 23.50 പ്ലസ് എന്ന നില മാര്‍ച്ച് ആദ്യത്തിലുണ്ടായ 23.80 എന്നതിലേക്ക് രൂപ തിരിച്ച് പോവുന്നതിന്റെ സൂചനയാണെന്ന് ദുബൈ ഫിന്‍ടെകിലെ സീനിയര്‍ എഫ്എക്‌സ് അനലിസ്റ്റ് നീലേഷ് ഗോപാലന്‍ പറഞ്ഞു.
ദിര്‍ഹത്തിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യം ഈ വര്‍ഷം ഫെബ്രുവരിയിലുണ്ടായ 23.94 എന്നതായിരുന്നു.





