15
Jul 2024
Sat
15 Jul 2024 Sat
India covid death

ന്യൂഡല്‍ഹി: 2020ല്‍ ഇന്ത്യയില്‍ കോവിഡ് മൂലം മരിച്ചത് യഥാര്‍ത്ഥ കണക്കുകളുടെ എട്ടിരട്ടിയെന്ന് പഠനം.(India’s hidden COVID deaths: Was the toll in 2020 eight times higher?)  കോവിഡ് മൂലം ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം രണ്ടര വര്‍ഷത്തോളം കുറഞ്ഞതായും ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞത് മുസ്ലിംകള്‍ക്കാണെന്നും പഠനറിപോര്‍ട്ടില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ 10 ജനസംഖ്യാ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും ചേര്‍ന്ന് തയ്യാറാക്കിയ റിപോര്‍ട്ട് പ്രകാരം 2020ല്‍ ഇന്ത്യയില്‍ 11.9 ലക്ഷം പേര്‍ കൂടുതലായി മരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം 2020ല്‍ ഇന്ത്യയിലെ കോവിഡ് മരണം 1,48,738 പേരാണ്. വെള്ളിയാഴ്ച്ച സയന്‍സ് അഡ്വാന്‍സ്ഡ് പബ്ലിക്കേഷനാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.
india covid 2020

പകര്‍ച്ചവ്യാധി വിവിധ ജാതി മത വിഭാഗങ്ങളെ ഏത് രീതിയില്‍ ബാധിച്ചുവെന്നതിന്റെ കണക്കുകളും പഠനറിപോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മറ്റ് മേഖലകളിലെന്നതു പോലെ ആരോഗ്യ കാര്യത്തിലും വിവേചനപരമായാണ് പെരുമാറുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് മൂലം ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം രണ്ടര വര്‍ഷത്തോളം കുറഞ്ഞു. എന്നാല്‍, ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കള്‍ക്കിടിയില്‍ ഇത് 1.3 വര്‍ഷമാണ്. പട്ടികജാതി, വര്‍ഗക്കാരെ സംബന്ധിച്ചിടത്തോളം 2.7 വര്‍ഷമാണ് കുറഞ്ഞത്. ഏറ്റവും കനത്ത നഷ്ടമുണ്ടായത് മുസ്ലികള്‍ക്കാണ്. കോവിഡ് മൂലം 5.4 വര്‍ഷമാണ് ഇന്ത്യയിലെ മുസ്ലിംകളുടെ ആയുസ്സ് കുറഞ്ഞ്ത്.
Indian muslim covid

മുസ്ലിംകള്‍ ഇന്ത്യയില്‍ ദീര്‍ഘകാലമായി വിവേചനം നേരിടുന്നുണ്ടെന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇത് വലിയ തോതില്‍ വര്‍ധിച്ചതായും പഠന സംഘത്തില്‍പ്പെട്ട ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിലെ ആശിഷ് ഗുപ്ത പറഞ്ഞു.

ഏതെങ്കിലും ജാതി, മത വിഭാഗങ്ങള്‍ക്കിടയില്‍ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് കോവിഡ് കൂടുതലായി പടര്‍ന്നു എന്ന് കണക്കുകള്‍ കാണിക്കുന്നില്ല. എന്നാല്‍, മുസ്ലിംകള്‍ക്ക് രോഗം ബാധിച്ചപ്പോള്‍ അവരെ കൃത്യമായ ആരോഗ്യ പരിചരണം ലഭ്യമാക്കാതെ അകറ്റിനിര്‍ത്തുകയും സ്റ്റീരിയോടൈപ്പ് ചെയ്യുകയും ചെയ്തതായി ഗുപ്ത പറഞ്ഞു.

റിപോര്‍ട്ട് തള്ളി ആരോഗ്യ മന്ത്രാലയം
2020ല്‍ ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച കോവിഡ് 19 ആളുകളുടെ ആയുര്‍ദൈര്‍ഘ്യം രണ്ടര വര്‍ഷത്തോളം കുറച്ചുവെന്ന പഠന റിപ്പോര്‍ട്ട് തള്ളി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പഠന റിപ്പോര്‍ട്ടില്‍ ആധികാരികതയില്ലെന്നും അതിനാല്‍ അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്രമന്ത്രാലയം പ്രതികരിച്ചത്.

പഠനത്തില്‍ ഒരുപാട് പിഴവുകളുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാദം. ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ നിന്നുള്ള സാംപിള്‍ പരിഗണിച്ചാല്‍ മാത്രമേ ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലഭിക്കുകയുള്ളൂ. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള വെറും 23 ശതമാനം കുടുംബങ്ങളെ വിശകലനം ചെയ്താല്‍ ദേശീയ മരണനിരക്ക് കൃത്യമായി പ്രതിഫലിപ്പിക്കാനാകില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക