03
May 2023
Thu
03 May 2023 Thu

അടിമാലി സ്വദേശിയെ ഇൻസ്റ്റ​ഗ്രാമിലൂടെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ യുവതിയും യുവാവും അറസ്റ്റിലായി. കോഴിക്കോട്‌ ചുങ്കം ഫറോക്കിൽ തെക്കേപുരയ്‌ക്കൽ ശരണ്യ(20), സുഹൃത്ത്‌ മലപ്പുറം വാഴക്കാട്‌ ചെറുവായൂർ എടവണ്ണപ്പാറയിൽ എടശേരിപറമ്പിൽ അർജുൻ (22) എന്നിവരാണ് പിടിയിലായത്. ഹണിട്രാപ്പിനിരയായി പണം നഷ്ടപ്പെട്ട യുവാവിന്റെ പരാതിയിൽ എറണാകുളം സൗത്ത്‌ പൊലീസ് ആണ് ഇരുവരെയും അറസ്‌റ്റ്‌ ചെയ്‌തത്‌.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടിമാലി സ്വദേശിയായ യുവാവിന് രണ്ടാഴ്‌ചമുമ്പ്‌ ശരണ്യ ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ്‌ അയക്കുകയായിരുന്നു. തുടർന്ന് ഇരുവരും സുഹൃത്തുക്കളാവുകയും ചെയ്തു. സൗഹൃദഭാഷണം പിന്നീട് സെക്സ് ചാറ്റിലേക്ക് ശരണ്യവഴിമാറ്റി. യുവതി വിളിച്ചതനുസരിച്ച് യുവാവ് എറണാകുളം പള്ളിമുക്ക് ഭാ​ഗത്ത് എത്തിയതോടെ ശരണ്യക്കൊപ്പമുള്ള സംഘം ഇയാളെ മർദ്ദിച്ചു.

യുവാവിന്റെ എടിഎം കാർഡും പിൻ നമ്പറും ഭീഷണിപ്പെടുത്തി വാങ്ങിയശേഷം എടിഎമ്മിൽനിന്ന്‌ 4,500 രൂപ പിൻലിച്ചു. 19ന്‌ രണ്ടാം പ്രതി അർജുൻ ഫോണിൽവിളിച്ചു ഭീഷണിപ്പെടുത്തി 2,000 രൂപ വാങ്ങി. അന്നു വൈകിട്ടു പരാതിക്കാരനെ എറണാകുളം പത്മ ജങ്‌ഷനിൽ വരുത്തി 15,000 രൂപ വില വരുന്ന മൊബൈൽ ഫോൺ ബലമായി വാങ്ങിയെടുത്തു. 22ന്‌ വീണ്ടും എറണാകുളം പത്മ ജങ്‌ഷനിൽ വിളിച്ചുവരുത്തി പണം കവർന്നു. സെക്സ് ചാറ്റുകളും ന​ഗ്നഫോട്ടോയും പരസ്യപ്പെടുത്തുമെന്നു പറഞ്ഞായിരുന്നു ഭീഷണി.

25,000 രൂപ കൂടി നൽകണമെന്ന്‌ സംഘം ആവശ്യപ്പെട്ടതോടെ യുവാവ്‌ എറണാകുളം ടൗൺ സൗത്ത്‌ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇത്തരത്തിൽ നിരവധി പേരെ ശരണ്യം സംഘവും ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടും മാനഹാനി ഭയന്ന് ഇരകൾ പരാതി നൽകാൻ വിസമ്മതിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന് ​ഗുണം ചെയ്യുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക