ഗുണ്ടാസംഘാംഗമായ കാമുകനൊപ്പം കറങ്ങാന്‍ പോയ ഗുണ്ടാത്തലവന്റെ ഭാര്യ ബൈക്കപടത്തില്‍ മരിച്ചു. ഇതിനു പിന്നാലെ ഗുണ്ടാസംഘാംഗത്തെ കൊല്ലാന്‍ ഗുണ്ടാപ്പടയുടെ നെട്ടോട്ടം. അതിക്രമം തടയാന്‍ പോലീസിന്റെ നീക്കം. നാഗ്പൂരിലാണ് സംഭവം. നാഗ്പൂരിലെ 40 അംഗ ഇപ്പാ ഗുണ്ടാപ്പടയ്ക്കുള്ളിലാണ് അവിഹിത ബന്ധം പകയ്ക്കു കാരണമായത്.
|
അര്‍ഷദ് ടോപി എന്ന ഗുണ്ടയെ കൊല്ലാനാണ് ഇപ്പാ ഗാങ് ശ്രമിക്കുന്നത്. സംഘത്തലവന്റെ ഭാര്യയും അര്‍ഷദും പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം രാത്രി ഇരുവരും ബൈക്കില്‍ സഞ്ചരിക്കവെ ജെസിബി ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കാമുകിയെ അര്‍ഷദ് രണ്ട് ആശുപത്രികളിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനല്‍ ഇവര്‍ ചികില്‍സ നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നാഗര്‍പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികില്‍സയിലിരിക്കെ യുവതി മരിക്കുകയും ചെയ്തു. അര്‍ഷദ് നിസാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു.
യുവതിയുടെ മരണത്തിനു പിന്നാലെ അര്‍ഷദിനെ ചതിയനായി പ്രഖ്യാപിച്ച് ഇപ്പ ഗാങ് ഇയാളെ കൊല്ലാനുള്ള തീരുമാനവുമെടുത്തു. യുവതിയുടേത് അപകടമരണല്ലെന്നും അര്‍ഷദ് കൊന്നതാണെന്നുമായിരുന്നു ഗ്യാങ്ങിന്റെ ആരോപണം.
അതേസമയം സംഭവസ്ഥലം പരിശോധിച്ച പോലീസ് യുവതിയുടേത് അപകടമരണം തന്നെയാണെന്നും കൊലപാതകമാമെന്നതിനു തെളിവില്ലെന്നും വ്യക്തമാക്കി. ഇതിനിടെ അര്‍ഷദ് ടോപി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും പിന്നീട് ഒളിവില്‍ പോവുകയും ചെയ്തു.





