ടെഹ്‌റാന്‍: ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് അയവുവരികയും വെടിനിര്‍ത്തല്‍ ഉണ്ടാകുകയുംചെയ്തതോടെ, രാജ്യത്തിന് വലിയ നാശനഷ്ടം ഉണ്ടാക്കിയ ഇസ്രായേല്‍ ചാരസംഘടനയായ മൊസ്സാദിന്റെ ചാരന്‍മാരെത്തേടിയിറങ്ങി ഇറാന്‍. ഇതിനകം 700 ചാരന്‍മാരെയാണ് ഇറാന്‍ ഭരണകൂടം പിടികൂടിയത്. ഇതില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നുപേരെ തൂക്കിലേറ്റി. ചാരവൃത്തിക്കുള്ള ഇറാനിലെ ശിക്ഷ തൂക്കുകയറാണ്.
|
മൊസാദിന്റെ സഹായത്തോടെയാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയതും സൈനികമേധാവികളും മുതിര്‍ന്ന ആണവശാസ്ത്രജ്ഞരും അടക്കമുള്ളവരെ കൊലപ്പെടുത്തിയതും. ഈ ആക്രമണമാണ് ഇസ്രായേുമായി 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിന് ഇടയാക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് വെടിനിര്‍ത്തിയതോടെയാണ്, രാജ്യത്തിനകത്തുള്ള ഇസ്രയേലി ചാരന്മാരെ കണ്ടെത്തുന്നതിനുള്ള വ്യാപക നടപടി ഇറാന്‍ ഊര്‍ജ്ജിതമാക്കിയത്. സംഘര്‍ഷസമയത്തും നിരവധി ചാരന്‍മാരെ പിടികൂടിയിരുന്നു. ചാരവൃത്തി, ഇസ്രായേലുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഇറാനിയന്‍ സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികള്‍ 12 ദിവസത്തിനുള്ളില്‍ 700ലധികം വ്യക്തികളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. കെര്‍മന്‍ഷാ, ഇസ്ഫഹാന്‍, ഖുസെസ്ഥാന്‍, ഫാര്‍സ്, ലോറെസ്ഥാന്‍ പ്രവിശ്യകളിലാണ് അറസ്റ്റ് കേന്ദ്രീകരിച്ചത്.
Mossad-affiliated network dismantled in Iran amid imposed war; a spy executedhttps://t.co/aqxgFib7pU
— Press TV 🔻 (@PressTV) June 23, 2025
ഇദ്‌രിസ് അലി, ആസാദ് ഷോജായ്, റസൂല്‍ അഹമ്മദ് റസൂല്‍ എന്നീ മൂന്നുപേരെയാണ് ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഇസ്രയേലുമായുള്ള സഹകരണം, കൊലപാതകങ്ങള്‍ നടത്താനായി രാജ്യത്തേക്ക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്ന് രാവിലെ ഇവരുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ ജുഡീഷ്യറി അറിയിച്ചു. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉര്‍മിയയിലാണ് വധശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ 12 ദിവസത്തെ സംഘര്‍ഷത്തില്‍ ഇസ്രായേല്‍ ശക്തമായി ബോംബാക്രമണം നടത്തിയ പ്രദേശമാണിത്. ഇസ്രയേല്‍ഇറാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകമാണ് ഈ നടപടി.
സ്‌ഫോടകവസ്തുക്കളുടെ ഒരു ചരക്കിനുള്ളില്‍ ഒളിപ്പിച്ച് സ്‌ഫോടകവസ്തുക്കളുടെ ആക്രമണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ഉപകരണങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇദ്രിസ് അലി, ആസാദ് ഷോജായി, റസൂല്‍ അഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുണ്ട്.
Iran executed three men on Wednesday, after they were convicted of collaborating with Israel’s Mossad spy agency and smuggling equipment used in an assassination, the judiciary’s Mizan news agency reported.
Iran hangs three Mossad spy agents for spying for Israel


