14
Jun 2025
Thu
14 Jun 2025 Thu
iran israel war

തെല്‍അവീവ് ഇറാനുമായുള്ള യുദ്ധത്തില്‍ 3,345 പേര്‍ക്ക് പരിക്കേറ്റതായും 11,000 ലേറെ ഇസ്രായിലികള്‍ ഭവനരഹിതരായും ഇസ്രായില്‍ ആരോഗ്യ മന്ത്രാലയം. (Iran Israel war: Casuality and destruction in israel) മാനസിക സമ്മര്‍ദ്ദത്തിന് ചികില്‍സ തേടി 19,000 ലേറെ പേര്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടുകള്‍ക്ക് നേരിട്ട് കേടുപാടുകള്‍ സംഭവിച്ചതിന്റെ ഫലമായി 11,000 ലേറെ പേര്‍ ഭവനരഹിതരായതായി. ഇവരെ 97 അഭയ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ഇറാന്‍ ആക്രമണത്തില്‍ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിക്ക് കാര്യമായ നാശനഷ്ടമുണ്ടായി. ആശുപത്രി പുനരധിവസിപ്പിക്കാന്‍ 100 കോടി ഷെക്കല്‍ അനുവദിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 29 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.

40,000 വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു
അതേസമയം, ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രായേലിലെ 40,000ത്തിലധികം വീടുകളും ബിസിനസുകളും തകര്‍ന്നുവെന്നും 10,600ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നുമുള്ള വിവരങ്ങളും പുറത്തുവന്നു. ഇവരെ സഹായിക്കാന്‍ സംഭാവന ആവശ്യപ്പെട്ട് ഇസ്രായേലി സന്നദ്ധ സംഘടനയായ ഓജെന്‍ ധനസമാഹരണം തുടങ്ങി. ഇവരുടെ വെബ്‌സൈറ്റിലും ‘ടൈംസ് ഓഫ് ഇസ്രായേലി’ല്‍ നല്‍കിയ വാര്‍ത്തയിലുമാണ് നഷ്ടക്കണക്ക് ഉദ്ധരിക്കുന്നത്.

ALSO READ: ചാരസുന്ദരി കാതറിന്‍ ഇറാനില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത് താല്‍ക്കാലിക വിവാഹങ്ങളിലൂടെ

‘ജൂണ്‍ 13ന് ഇസ്രായേല്‍ നടത്തിയ ഓപറേഷന്‍ റൈസിങ് ലയണിന് മറുപടിയായി ഇസ്രായേലിലുടനീളമുള്ള നഗരങ്ങളില്‍ ദിവസവും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇറാനിയന്‍ മിസൈലുകള്‍ മുഴുവന്‍ അയല്‍പക്കങ്ങളെയും തകര്‍ത്തു. 10,600ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 40,000ത്തിലധികം വീടുകളും ബിസിനസുകളും തകര്‍ന്നു. ഓരോന്നിനും പിന്നില്‍ ഒരോ കുടുംബം സാമ്പത്തികമായി തകര്‍ന്നുവീഴുന്നു. തെരുവുകള്‍ തകര്‍ന്നു കിടക്കുന്നു. ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലാതായി. കടകള്‍ അടഞ്ഞുകിടക്കുന്നു. ശമ്പളം ഇല്ലാതായി. വീടുകള്‍ വാസയോഗ്യമല്ലാതായി. വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ നേരിട്ടു. 3,00,000ത്തിലധികം റിസര്‍വ് സൈനികരെ വിളിച്ചുവരുത്തി. പലരും അവരുടെ കുടുംബങ്ങളെയും ചെറുകിട ബിസിനസുകളെയും ഉപേക്ഷിച്ചാണ് സൈനികവൃത്തിക്ക് ഇറങ്ങിയത്. ആക്രമണ ബാധിത മേഖലകളിലെ സാമ്പത്തിക ഇടപാടുകള്‍ സ്തംഭിച്ചിരിക്കുന്നു. ആയിരക്കണക്കിന് ബിസിനസുകള്‍ അടച്ചുപൂട്ടുകയോ പ്രതിസന്ധി നേരിടുകയോ ചെയ്യുന്നു. ഈ സംഖ്യകള്‍ ദിവസം തോറും വര്‍ധിക്കുന്നു. ഭൗതിക, സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയാസപ്പെടുന്നു’ -റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടക്കത്തില്‍100 മില്യണ്‍ ഇസ്രായേല്‍ ഷെക്കേല്‍ (252.72 കോടി ഇന്ത്യന്‍ രൂപ) സമഹാരിച്ച് സഹായമെത്തിക്കാനാണ് ‘ഓജെന്‍’ ശ്രമം. യുദ്ധത്തില്‍ കൂടുതല്‍ നാശനഷ്ടം നേരിട്ട വീടുകള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും ഉടനടി സഹായം നല്‍കുമെന്ന് ഇവര്‍ പറയുന്നു.