22
Jun 2025
Tue
22 Jun 2025 Tue
us war ship to middle east

തെഹ്‌റാന്‍: ഇസ്രായേല്‍ നഗരങ്ങളെ വിറപ്പിച്ച് വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. (Iran Israel war: Iran launched new wave of attack against Israel)  ട്രൂ പ്രോമിസ് എന്ന് പേരിട്ട ഓപ്പറേഷന്റെ ഭാഗമായി ഇത് ഒന്‍പതാം തവണയാണ് ഇസ്രായേലിലേക്ക് ഇറാന്‍ മിസൈല്‍ വര്‍ഷം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലിലെ പ്രധാന നഗരമായ തെല്‍ അവീവിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം നടത്തി. പലഘട്ടമായി ആക്രമണം തുടരുമെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഇറാന്റെ നിരവധി മിസൈലുകള്‍ തടഞ്ഞതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഹൈഫയിലെ പല കെട്ടിടങ്ങള്‍ക്കും തീപ്പിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തെഹ്‌റാനിലെ സര്‍ക്കാര്‍ ടിവി ആസ്ഥാനത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. യുദ്ധത്തില്‍ പങ്കാളിയാകില്ലെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഗള്‍ഫ് നേതാക്കളെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ALSO READ: ഇസ്രായേല്‍ ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രവര്‍ത്തനം പുനരാരംഭിച്ച് ഇറാന്‍ ചാനല്‍; കത്തിയെരിയുന്ന കെട്ടിടത്തിന് പുറത്ത് നിന്ന് ലൈവ്

ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നില്ലെന്ന് യുഎസ് ഉറപ്പാക്കുമെന്നും ട്രംപ് അറിയിച്ചു. അതിനിടെ, ഇസ്രായേലില്‍ നിന്ന് വിദേശികളും സ്വദേശികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ ബോട്ടുകളില്‍ സൈപ്രസിലേക്ക് പലായനം ചെയ്യുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ആയത്തുല്ല അലി ഖാംനഇയിലെ വധിക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍, ഈ നീക്കത്തെ അമേരിക്ക പിന്തുണക്കുന്നില്ലെന്നാണ് അറിയുന്നത്.

യുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നതിനിടെ യു.എസ് പടക്കപ്പല്‍ പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. യു.എസിന്റെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് നിമിറ്റ്‌സ് വിയറ്റ്‌നാമില്‍ ഡോക്ക് ചെയ്യാനുള്ള മുന്‍തീരുമാനം റദ്ദാക്കി പശ്ചിമേഷ്യയെ ലക്ഷ്യമാക്കി നീങ്ങുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തെ വന്‍കിട യുദ്ധക്കപ്പലുകളിലൊന്നാണ് യു.എസ്.എസ് നിമിറ്റ്‌സ്. 90 യുദ്ധവിമാനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ട് ഇതിന്. മേഖലയിലെ യു.എസ് കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യമിടുമോയെന്ന ആശങ്കയുടെ പുറത്താണ് യുദ്ധക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക് അയക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അമേരിക്കയുടെ മറ്റൊരു പടക്കപ്പല്‍ മേഖലയിലുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പൂര്‍ണയുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയാണ് ഉയരുന്നത്. നേരത്തെ, നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടും സിവിലിയന്‍ മേഖലയിലല്ല തങ്ങള്‍ ആക്രമണം നടത്തിയത് എന്ന വാദത്തിലായിരുന്നു ഇസ്രായേല്‍. എന്നാല്‍, ഇപ്പോള്‍ സിവിലിയന്‍ മേഖല മുന്നറിയിപ്പ് നല്‍കി ആക്രമിക്കുന്ന സാഹചര്യത്തിലെത്തിയിരിക്കുകയാണ്. ഇതിന്, അതേനാണയത്തില്‍ മറുപടി നല്‍കാനാണ് ഇറാന്റെ നീക്കം.