21
Jan 2025
Sun
21 Jan 2025 Sun

തെഹ്റാൻ: ഇറാനിൽ രക്തസാക്ഷികളുടെ ഖബറിന് സമീപം ഡാൻസ് ചെയ്ത യുവതികൾ അറസ്റ്റിൽ. പവിത്രമായ ഖബർസ്ഥാൻ പരിസരം അവമതിച്ചു, രാജ്യത്തിൻ്റെ വസ്ത്രധാരണ നിയമം ലംഘിച്ചു എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തലസ്ഥാനമായ ടെഹ്‌റാനിലെ രക്തസാക്ഷികളുടെ ശ്മശാനത്തിൽ വച്ച് ഡാൻസ് ചെയ്യുകയും അതിൻ്റെ വിഡിയോ ചിത്രീകരിച്ച് ഇവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. രാജ്യത്തിനുവേണ്ടി രക്ത സക്ഷിത്വം വഹിച്ച സൈനികരുടെ സ്മരണയ്ക്ക് ആയി നിർമിച്ച പ്രത്യേകസ്ഥലത്ത് ആണ് യുവതികൾ നൃത്തം ചെയ്തത്.

വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെ, ഇത് പൊതുജന രോഷത്തിന് കാരണമായി. പ്രത്യേകിച്ച് രക്തസാക്ഷികളുടെ കുടുംബങ്ങൾക്കിടയിൽ. ഇതോടെ ഇറാൻ പോലീസ് സ്ത്രീകളുടെ ലൊക്കേഷൻ കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1979-ലെ ഇസ്ലാമിക വിപ്ലവം മുതൽ സ്ത്രീകൾ തല മറക്കാതെ പുറത്തിറങ്ങുന്നത് വിലക്കുന്നുണ്ട്. ഇറാൻ്റെനിയമങ്ങൾ പ്രകാരം പൊതു നൃത്തം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

Iran police arrest 2 women for dancing at martyr’s graveyard