തെല്‍അവീവ്: ഇസ്രായേലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സ്വകാര്യ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയതായി ഇറാന്‍ ഹാക്കര്‍ ഗ്രൂപ്പായ ഹന്‍സല. (Iranian hackers leak indecent videos of Israel’s former defence minister) മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന ബെന്നി ഗാന്റ്‌സ്, ഇസ്രായേല്‍ പ്രതിരോധ സേനയിലെ ഹൈക്കമാന്റ് സെക്രട്ടറിയായിരുന്ന ലഫ്റ്റനന്റ് കേണല്‍ ആദി സബാഗ് ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളാണ് ചോര്‍ത്തിയത്. നിലവില്‍ ഇന്‍സ്‌പെക്ഷന്‍ ആന്റ് ലേണിങ് ഡിവിഷന്റെ മേധാവി കൂടിയാണ് സബാഗ്.
|
ഹാക്ക് ചെയ്യപ്പെട്ട മൊബൈലുകളില്‍ നിന്ന് ലഭിച്ച വീഡിയോകളും ഫോട്ടോകളും ഹാക്കര്‍മാര്‍ ടെലഗ്രാമില്‍ പുറത്തുവിട്ടു. സബാഗ് മറ്റ് സൈനികരോടൊപ്പം നൃത്തം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങളുണ്ട്.

പ്രധാനന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സെക്രട്ടറിയോടൊത്ത് ഗാന്റ്‌സ് കിടപ്പറ പങ്കിടുന്നതിന്റെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. നെതന്യാഹുവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സെക്രട്ടറി ഗാന്റ്‌സിന് കൈമാറിയിട്ടുണ്ടെന്നും ഹന്‍സല ഗ്രൂപ്പ് അവകാശപ്പെട്ടു.

ആണവ ശാസ്ത്രജ്ഞരുടെ വിവരങ്ങളും ചോര്‍ത്തി
അതേസമയം, ഇസ്രയേലി ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഇറാന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപോര്‍ട്ട്. ആണവ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ഇറാന്റെ ഓഫന്‍സീവ് സൈബര്‍ ഓപ്പറേഷനുമായി ബന്ധമുള്ള ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് വിവരം.
സോറെഖ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുന്ന ഒരു പ്രമുഖ ഇസ്രയേലി ആണവ ശാസ്ത്രജ്ഞന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ ഹാക്കിംഗ് ഗ്രൂപ്പ് ടെലിഗ്രാമിലൂടെ പുറത്തുവിട്ടു.
ഇസ്രയേലിന്റെ ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കിള്‍ ആക്‌സിലറേറ്റര്‍ പ്രൊജക്ടില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരുടെ വിവരങ്ങളും ഇറാനിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നും ഈ വിവരങ്ങള്‍ പുറത്തുവിട്ടുമെന്നുമാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറലിന്റെയും യുഎസിലെ ഇസ്രായേല്‍ അംബാസഡറുടെയും സ്വകാര്യ ഫോട്ടോഗ്രാഫുകളും രേഖകളും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കുടുംബ വിവരങ്ങളും ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുമുണ്ട്. ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 2014-2015 കാലയളവിലെ ചില ചിത്രങ്ങളും ഹാക്കര്‍ സംഘം ചോര്‍ത്തി.
കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ അതും പുറത്തുവിടുമെന്നും ഇറാനിയന്‍ ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഹാക്കിങ് സംബന്ധിച്ച് ഇസ്രായേല്‍ വിശദമായി പ്രതികരിച്ചില്ല. എന്നാല്‍ ചോര്‍ന്ന ചിത്രങ്ങള്‍ ഇസ്രായേലി ആണവോര്‍ജ കമ്മീഷന്റെ പ്രൊജക്ടുകളുടേതല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





