15
Jun 2025
Mon
15 Jun 2025 Mon
iran attack qatar

അല്‍ ഉദൈദ് വ്യോമ താവളത്തിനെതിരായ ആക്രണം ഖത്തറിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് വളരെ അകലെയാണെന്ന് ഇറാന്‍ സുപ്രിം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍. (Iran’s Security Council says attack not against ‘brotherly’ Qatar) ‘ഈ ആക്രണം ഖത്തര്‍ എന്ന സഹോദര, സുഹൃദ് രാജ്യത്തിനോ അവിടെയുള്ള ജനങ്ങള്‍ക്കോ ഒരു തരത്തിലും ഭീഷണിയല്ല. ഖത്തറുമായി ഇസ്ലാമിക റിപബ്ലിക് ഊഷ്മളമായ ബന്ധം തുടരും’- ഇറാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

whatsapp ആക്രമണം സഹോദര രാഷ്ട്രമായ ഖത്തറിനെതിരേ അല്ലെന്ന് ഇറാന്‍; തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്ന് ഖത്തര്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഖത്തറിലെ അമേരിക്കന്‍ താവളം ആക്രമിച്ചതായി ഇറാന്‍; മൂന്ന് മിസൈലുകള്‍ ലക്ഷ്യം കണ്ടു

ശക്തമായി അപലപിച്ച് ഖത്തര്‍
ഉല്‍ ഉദൈദ് ബേസിനെതിരായ ആക്രണം ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമപാതയുടെയും ലംഘനമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വക്താവ് മാജിദ് അല്‍ അന്‍സാരി പ്രസ്താവിച്ചു.

‘ഈ കൈയേറ്റത്തിനെതിരേ അന്താരാഷ്ട്ര നിയമപ്രകാരം നേരിട്ട് പ്രതികരിക്കാനുള്ള അവകാശം ഖത്തറിനുണ്ട്’- അല്‍ അന്‍സാരി പറഞ്ഞു. ഇറാന്‍ മിസൈലുകളെ ഖത്തര്‍ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.