18
Jan 2025
Thu
18 Jan 2025 Thu
saif ali khan attack

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ് മാരക പരിക്കേറ്റുവെന്നത് കെട്ടുകഥയോ? (Is it a myth that Saif Ali Khan was seriously injured in a stabbing?)  കഴിഞ്ഞ ദിവസം അദ്ദേഹം ആശുപത്രി വിട്ട് വീട്ടിലെത്തിയതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സത്യത്തില്‍ അദ്ദേഹത്തിന് വാര്‍ത്തയില്‍ കാണുംവിധം അപകടകരമാംവിധം കുത്തേറ്റോ, അതോ കേട്ടതെല്ലാം പി.ആര്‍ പരിപാടിയാണോ എന്നാണ് ജനം ചോദിക്കുന്നത്. ഡിസ്ചാര്‍ജ് ആയ സെയ്ഫിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഈ ചോദ്യമുയരുന്നത്.

വെള്ള ഷര്‍ട്ടും ജീന്‍സും കൂളിങ് ഗ്ലാസും ധരിച്ച് ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു നടന്‍ നടന്നുപോയത്. നട്ടെല്ലിനടുത്ത് ഗുരുതര പരിക്കേറ്റയാള്‍ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ എങ്ങനെയാണ് ഇങ്ങനെ നടന്നു പോകുന്നത്, മേജര്‍ സര്‍ജറിക്ക് വിധേയനായ ഒരാള്‍ക്ക് ഇങ്ങനെ ചാടിച്ചാടി നടക്കാനാകുമോ എന്നൊക്കെയായിരുന്നു പലരുടെയും സംശയം.

ALSO READ: സെയ്ഫ് അലി ഖാനെ കുത്തിയത് ഷെരിഫുല്‍ ഇസ്ലാം അല്ലേ? ദൃശ്യങ്ങളില്‍ കാണുന്നത് വേറെ ആളെന്ന് പ്രദേശവാസികള്‍, കരീനയുടെ പെരുമാറ്റത്തിലും സംശയം

സംശയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സെയ്ഫ് മറുപടി പറയാന്‍ ബാധ്യസ്ഥനായി. ഒടുവില്‍ ആ ദൗത്യം അമിത് താദനി എന്ന ഡോക്ടര്‍ ഏറ്റെടുത്തു. അദ്ദേഹം എക്‌സില്‍ ഇങ്ങനെ കുറിച്ചു:

”സെയ്ഫ് അലിഖാന്‍ ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ വിഡിയോ കണ്ടു. അതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭംഗി. നട്ടെല്ലിന്റെ ശസ്ത്രക്രിയ ഇന്ന് ഒരു ദിവസമായി മാറി. നട്ടെല്ലിന് ഗുരുതര ശസ്ത്രക്രിയ കഴിഞ്ഞാലും ഒരു ദിവസത്തിനുള്ളില്‍ തന്നെ ബെഡ് റെസ്റ്റൊന്നുമില്ലാതെ ഡിസ്ചാര്‍ജ് ചെയ്യാം”. സമാനമായ വിശദീകരണങ്ങളുമായി വേറെയും ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.

ജനുവരി 16ന് പുലര്‍ച്ച 2.30നാണ് ബാന്ദ്രയിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തില്‍വെച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആറുതവണ കുത്തേറ്റതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്.

സെയ്ഫ് അലി ഖാന്റെ നട്ടെല്ലിന് സമീപത്തുനിന്നും 2.5 ഇഞ്ച് നീളമുള്ള ബ്ലേഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

സെയ്ഫിനെ കുത്തിയ ആളെയല്ല പിടികൂടിയതെന്ന സംശയം പ്രകടിപ്പിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ആദ്യം പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും പിന്നീട് പിടികൂടപ്പെട്ട ബംഗ്ലാദേശ് സ്വദേശി എന്ന് പറയുന്ന ആളും തമ്മിലുള്ള രൂപ വ്യത്യാസമാണ് ഇതിന് കാരണം.