07
Oct 2023
Sun
07 Oct 2023 Sun

ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയില്‍ ഫലസ്തീന്‍ വിഷയം ശക്തമായി ഉയര്‍ത്തി സൗദി, ആക്രമണം നിര്‍ത്തണമെന്ന് മുസ്ലിം വേള്‍ഡ് ലീഗ്, ബുധനാഴ്ച OIC യോഗം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയില്‍ ഫലസ്തീന്‍ വിഷയം ശക്തമായി ഉയര്‍ത്തി സൗദി അറേബ്യ. രൂക്ഷമായ ഇസ്‌റാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിനിടെയാണ് ബ്ലിങ്കന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കാനും സുരക്ഷയൊരുക്കാനും അമേരിക്ക പ്രവര്‍ത്തിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയില്‍ ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. സിവിലിയന്മാരെ സംരക്ഷിക്കുന്നതിന് സഊദി അറേബ്യയോടൊപ്പം അമേരിക്ക നില്‍ക്കുമെന്നും മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് അമേരിക്ക എക്കാലവും സഊദിയൊടൊപ്പം നില്‍ക്കാറുണ്ടെന്നും ബ്ലിങ്കന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഗസ്സയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് സഊദി വിദേശകാര്യമന്ത്രി ബ്ലിങ്കനോട് അഭ്യര്‍ഥിച്ചു. അക്രമം തടയാന്‍ കൂട്ടായ ശ്രമം അനിവാര്യമാണ. മാനുഷിക സഹായവിതരണം ഇപ്പോള്‍ അനിവാര്യമായിരിക്കുന്നുവെന്ന് മന്ത്രി ഫൈസല്‍ പറഞ്ഞു.

ഗസ്സയിലെ നിവാസികള്‍ക്ക് ആവശ്യമായ ആശ്വാസവും ചികിത്സാ ആവശ്യങ്ങളും നല്‍കണമെന്നും ഫലസ്തീന്‍ ജനതയെ ഗസ്സയില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനത്തെയും ശ്രമങ്ങളെയും തള്ളിക്കളയുന്നതായും സഊദി അറേബ്യ വ്യക്തമാക്കി. മാന്യമായ ജീവിതത്തിനുള്ള അടിസ്ഥാന ആവശ്യകതകള്‍ അവര്‍ക്ക് നഷ്ടപ്പെടുത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിെന്റ ലംഘനമാണ്. ഈ പ്രദേശം സാക്ഷ്യം വഹിക്കുന്ന പ്രതിസന്ധിയുടെയും ദുരിതത്തിെന്റയും ആഴം ഇത് വര്‍ധിപ്പിക്കും. ഗസ്സയിലെ സഹോദരങ്ങള്‍ക്കെതിരായ ഉപരോധം പിന്‍വലിക്കാനും പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും മാനുഷിക നിയമങ്ങളും പാലിക്കണമെന്നും ആവശ്യപ്പെടുന്നതായും പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.

ഗസ്സയില്‍ നിന്ന് പലസ്തീന്‍ ജനതയെ നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനങ്ങള്‍ തള്ളിക്കളയുന്നതായും അവിടെയുള്ള പ്രതിരോധമില്ലാത്ത സാധാരണക്കാരെ തുടര്‍ച്ചയായി ലക്ഷ്യമിടുന്നതിനെ അപലപിക്കുന്നതായും സഊദി അറേബ്യ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം. നേരത്തെ ഖത്തറില്‍ എത്തിയ ആന്റണി ബ്ലിങ്കന്‍ അവിടെ നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് സഊദിയിലേക്ക് തിരിച്ചത്.

മുസ്ലിം വേള്‍ഡ് ലീഗും ഇസ്രായേല്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞു. ഫലസ്തീന്‍ ജനതയെ ജന്മനാട്ടില്‍നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനങ്ങള്‍ അഫലപനമീ.മാണെന്ന് പറഞ്ഞ മുസ്ലിം വേള്‍ഡ് ലീഗ്, ഇത്തരം ആങ്വാനങ്ങള്‍ ഉണ്ടാക്കുന്ന ഭയാനകമായ മാനുഷിക ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പും നല്‍കി.

പുതിയ സാഹചര്യത്തില്‍ ബുധനാഴ്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച ജിദ്ദയിലാണ് യോഗം.

 

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക