18
May 2025
Mon
18 May 2025 Mon

ഗാസ: ഗാസയിലെ UN സ്കൂളിന് മേൽ ഇസ്രായേലിൻ്റെ മിസൈൽ വർഷം. ഇസ്രായേലിൻ്റെ ആക്രമണത്തിൽ നിന്ന് രക്ഷതേടി അഭയം പ്രാപിച്ച ഫഹ്‌മി അല് ജാർജാവി എന്ന സ്കൂൾ ആണ് ആക്രമിച്ചത്. കുട്ടികൾ ഉൾപ്പെടെ 30 ഓളം പേര് കൊല്ലപ്പെട്ടു. രണ്ട് റെഡ് ക്രോസ് പ്രവർത്തകർ, ഒരു പത്രപ്രവർത്തകൻ എന്നിവർക്ക് പുറമെ എൻക്ലേവിലെ ഏറ്റവും പ്രായം കുറഞ്ഞ സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ ആയ 11 വയസ്സുള്ള യാക്കിൻ ഹമ്മദ് ഉൾപ്പെടെ നിരവധി കുട്ടികളും കൊല്ലപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ അധികൃതർ അറിയിച്ചു. ഗാസ നഗരത്തിലെ ദറാജ് പരിസരത്തുള്ള സ്കൂൾ, ബോംബാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്നതായി ഡോക്ടർമാരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി വരെ അൽ ഷിഫ, അൽ അഹ്ലി ആശുപത്രികളിൽ കത്തിക്കരിഞ്ഞ നിരവധി മൃതദേഹങ്ങൾ എത്തി. കൂടുതൽ ഇരകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഇസ്രായേൽ സൈന്യത്തിൽ നിന്ന് ഉടനടി ഒരു പ്രതികരണവും ഉണ്ടായില്ല.

ആക്രമണത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇതോടൊപ്പം വെടിനിർത്തൽ ചർച്ചകൾ നീക്കവും സജീവമാണ്. യുദ്ധം ഇത്രയും വേഗം അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയനും അറബ് ലീഗും ആവശ്യപ്പെട്ടു. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ ചേർന്ന 20 യൂറോപ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാറുടെ യോഗം ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ദ്വിരാഷ്ട്ര പരിഹാരത്തിനായി സമ്മർദ്ദം ചെലുത്തുന്നതിനാൽ ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സ്‌പെയിൻ ആവശ്യപ്പെട്ടു.

Israel bombs Gaza school, kills 25; EU, Arab nations urge end to war