ഗസ്സ: 15 മാസത്തിെേല നീണ്ട ഇസ്രായേല്‍ ആക്രമണത്തിന് അറുതിവരുത്തി ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് നിലവില്‍വരും. ഇസ്രയേല്‍ സമയം ഞയറാഴ്ച രാവിലെ 8.30നാണ് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണി) കരാര്‍ ഔദ്യോഗികമായി നിലവില്‍വരിക. അതേസമയം, ഗസ്സ വെടിനിര്‍ത്തല്‍ കരാറില്‍ അവസാന നിമിഷം വീണ്ടും തടസം സൃഷ്ടിച്ച് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായത് അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 33 ബന്ദികളുടെയും പേരുവിവരം ലഭിച്ചില്ലെങ്കില്‍ കരാറുമായി മുന്നോട്ടുപോകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കി. കരാര്‍ ലംഘനങ്ങള്‍ ഇസ്രായേല്‍ സഹിക്കില്ലെന്നും ഇതിന്റെ ഉത്തരവാദിത്തം ഹമാസിനു മാത്രമായിരിക്കുമെന്നും നെതന്യാഹു പ്രസ്താവനയില്‍ വ്യക്തമാക്കി. വേണ്ടിവന്നാല്‍ അമേരിക്കയുമായി ചേര്‍ന്ന് ഗസ്സയില്‍ യുദ്ധം പുനരാരംഭിക്കാന്‍ മടിക്കില്ലെന്നും നെതന്യാഹു ഭീഷണിപ്പെടുത്തി.
|
42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നാണ് ധാരണ. ഇതില്‍ രണ്ട് വനിതാ സൈനികരുള്‍പ്പെടെ മൂന്നുപേരെയാണ് ഇന്ന് വിട്ടയയ്ക്കുക. ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പലസ്തീന്‍ തടവുകാരുടെ വിശദാംശങ്ങള്‍ ഇസ്രയേല്‍ നീതിന്യായവകുപ്പ് പുറത്തുവിട്ടിരുന്നു. ആദ്യസംഘത്തില്‍ 95 പേരുണ്ടാകും. ഇവരെയും ഇന്ന് വൈകീട്ട് നാലിനുശേഷം കൈമാറും.
ജനവാസമേഖലകളില്‍നിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റവും ആദ്യഘട്ടത്തിലുണ്ടാകും. ആദ്യഘട്ടവെടിനിര്‍ത്തലിന്റെ 16ാം ദിനം രണ്ടും മൂന്നും ഘട്ടങ്ങള്‍ എങ്ങനെയാകണമെന്നതിനെക്കുറിച്ച് ചര്‍ച്ചതുടങ്ങും.
ഖത്തര്‍, യു.എസ്, ഈജിപ്ത് എന്നീ മധ്യസ്ഥരാജ്യങ്ങളുടെ എട്ടുമാസത്തെ ശ്രമഫലമായുണ്ടായ വെടിനിര്‍ത്തല്‍ക്കരാറിന് വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്
A ceasefire in Gaza, ending a 15-month-long Israeli offensive, will come into effect today. The agreement will officially come into effect at 8:30 am Israeli time (12 noon Indian time) on Sunday.


