ഗസ്സ സിറ്റി: ഫലസ്തീനില്‍ ഇസ്രായേലിന്റെ കിരാത ആക്രമണം തുടരുന്നു. അല്‍ ശിഫ ആശുപത്രി പരിസരത്തുണ്ടായ ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് താഴെ ആയിരങ്ങള്‍ കുടുങ്ങിയതായും സംശയമുണ്ടെന്ന് ഗസ്സ സിവില്‍ ഡിഫന്‍സ് അറിയിച്ചു. കരയിലുടേയും കടലിലൂടെയും ആകാശത്തിലൂടെയും ആക്രമണം തുടരുകയാണ്.
|
അതേസമയം, ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു. ഫലസ്തീന്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷമാകുകയും ഇസ്രായേല്‍ കരയുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ് തീരുമാനം. ഗസ്സയില്‍ ആവശ്യമായ മാനുഷിക സഹായം എത്തിക്കാനും തീരുമാനിച്ചു. വോട്ടെടുപ്പില്‍ 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചും 14 രാജ്യങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഇന്ത്യയടക്കമുള്ള 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





