08
Oct 2023
Tue
08 Oct 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെസ്റ്റ് ബാങ്ക്: ഇസ്രയേലും ഹമാസും തമ്മിലുള്ള പൊരിഞ്ഞ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികളും 700 ഫലസ്തീനികളുമാണ് കൊല്ലപ്പെട്ടത്.  ഗാസയില്‍ രാത്രി മുഴുവന്‍ വ്യോമാക്രമണം നടന്നു. ഫലസ്തീന്‍ നഗരമായ ഗസ്സയെ പൂര്‍ണമായും ഒറ്റപ്പെടുത്തിയാണ് ഇസ്രായേല്‍ ആക്രമണം തുടരുന്നത്. ഒപ്പം ഹമാസിന്റെ തിരിച്ചടിയും തുടരുന്നതോടെയാണ് മരണസംഖ്യ കുതിക്കുന്നത്. മുവായിരത്തിലേറെ പേര്‍ക്ക് പരുക്കുണ്ട്. എണ്ണമറ്റ കെട്ടിടങ്ങളും നിലംപൊത്തി. കുട്ടികള്‍ക്ക് നേരെ കൂടുതലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത് ഫലസ്തിനിലാണ്. ഇവിടെ കൊല്ലപ്പെട്ടവരില്‍ നൂറിലേറെ കുട്ടികളുണ്ട്.

ഗസയില്‍ വെള്ളവും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിനു പിന്നാലെ ഗാസയില്‍ സമ്പൂര്‍ണ ഉപരോധവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഹമാസിന്റെ 1290 കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തുവെന്നും, ബന്ദികളെ മോചിപ്പിക്കാന്‍ തീവ്രശ്രമം നടത്തിവരികയാണെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു. പോരാട്ടത്തില്‍ ഏഴു സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹമാസ് ആക്രമികള്‍ ഇപ്പോഴും ഇസ്രായേലില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ബന്ദികളാക്കിവച്ചിരിക്കുന്ന ഇസ്രായേലി പൗരന്‍മാരെ ഓരോരുത്തരെയായി വധിക്കുമെന്ന് ഹമാസ് അറിയിച്ചു. മുന്നറിയിപ്പില്ലാതെ ഇനി സിവിലിയന്‍ വീടുകളില്‍ ബോംബിട്ടാല്‍ ബന്ദികളെ വധിച്ചു തുടങ്ങുമന്നാണ് മുന്നറിയിപ്പ്. ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി തടവുകാര്‍ തങ്ങളുടെ പക്കല്‍ സുരക്ഷിതരാണെന്നും എന്നാല്‍ ഇസ്രായില്‍ നിരപാരിധികളെ അവരുടെ വീടുകളില്‍ കൊന്നൊടുക്കുകയാണന്നും ഇനി ഇത് തുടരരുതെന്നും ഹമാസ് സായുധ വിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡ് വക്താവ് അബു ഉബൈദ പറഞ്ഞു. ഹമാസിന്റെ കൈവശം ആയിരം ബന്ദികളെങ്കിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതില്‍ സൈനിക ഓഫിസര്‍മാരും ഉള്‍പ്പെടും. ഇക്കാര്യം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എത്ര ബന്ദികളുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. ഈ സാഹചര്യത്തില്‍ ഹമാസിന്റെ മുന്നറിയിപ്പ് ഇസ്രായേലിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഇസ്രായേലിന് പിന്തുണയുമായി അമേരിക്കന്‍ പടക്കപ്പലുകളും സൈനിക വിമാനങ്ങളും എത്തി. ഒരുലക്ഷം സൈനികരെ ഗസ്സ അതിര്‍ത്തിയില്‍ നിയോഗിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഏത് നിമിഷവും കരമാര്‍ഗം ഗസ്സയില്‍ കടന്ന് ആക്രമണം നടത്താനാണ് നീക്കം. ഇസ്രായേലിനുള്ളില്‍ കയറിയ ഹമാസ് പോരാളികളെ പൂര്‍ണമായും പുറത്താക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പലയിടത്തും ഹമാസ് പോരാളികളും ഇസ്രായേല്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവരെ പൂര്‍ണമായി പുറത്താക്കിയ ശേഷം ഗസ്സയെ നിയന്ത്രണത്തിലാക്കാനാണ് ഇസ്രായേല്‍ നീക്കം.

ഹമാസ് പോരാളികള്‍ നിരവധി പേരെ ബന്ദികളാക്കിയതിനാല്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് സൈന്യത്തിന് കഴിയുന്നുമില്ല.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക