14
Jun 2024
Sun
14 Jun 2024 Sun
gaza attack

ഗസാ സിറ്റി: ഗസയില്‍ എല്ലാ മാനുഷിക മര്യാദകളും ലംഘിച്ച് കൊണ്ട് ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ( Israel kills more than 200 in attack on central Gaza )കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്ത് നിന്നും ഒരേ സമയം നടത്തിയ ആക്രമണത്തില്‍ 200ലേറെ പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗസയിലെ ദാര്‍ അല്‍ ബലായിലും നൂസൈറത്തിലുമാണ് കാര്യമായ ആക്രമണം നടന്നത്. റഫയ്ക്ക് പടിഞ്ഞാറുള്ള പ്രദേശമാണ് ഇത്.

whatsapp മധ്യ ഗസയില്‍ ഇസ്രായേലിന്റെ കര, കടല്‍, വ്യോമ ആക്രമണം; 200ലേറെ പേര്‍ കൊല്ലപ്പെട്ടു; നാല് ബന്ധികളെ മോചിപ്പിച്ചെന്ന്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ നിരവധഇ പേരെ അല്‍ അഖ്‌സ മാര്‍ട്ടിര്‍സ് ഹോസ്പിറ്റലില്‍ എത്തിച്ചതായി ഗസാ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ചികില്‍സാ സൗകര്യങ്ങള്‍ വളരെ കുറവായതിനാല്‍ പരിക്കേറ്റവര്‍ പലരും നിലത്ത് കിടക്കുകയാണ്. ഭക്ഷണവും മരുന്നുമില്ല. പ്രധാന ജനറേറ്റര്‍ ഇന്ധനമില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല.

നുസൈറത്തിലും സെന്‍ട്രല്‍ ഗാസയുടെ മറ്റു ഭാഗങ്ങളിലും നടന്ന ആക്രമണങ്ങളില്‍ 210 പേര്‍ കൊല്ലപ്പെട്ടതായി ഗസാ സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു. ഇനിയും തെരുവുകളില്‍ നിരവധി മൃതദേഹങ്ങളും പരിക്കേറ്റവരും ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി.

ശക്തമായ ബോംബിങില്‍ ആശയ വിനിമയ സംവിധാനങ്ങള്‍ ഏറെക്കുറെ തകര്‍ന്നിട്ടുണ്ട്. അല്‍ അഖ്‌സ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന അല്‍ ജസീറ റിപോര്‍ട്ടര്‍ ഹിന്ദ് ഖൂദാരി ടെലഫോണ്‍ വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഓരോ മിനിറ്റിലും സ്‌ഫോടനങ്ങള്‍ നടക്കുകയാണ്. ആംബുലന്‍സുകള്‍ ആശുപത്രിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഇവിടത്തെ സ്ഥിതി ഭയാനകമാണ്. ആളുകള്‍ എങ്ങോട്ടാണ് ഓടേണ്ടത് എന്നറിയാതെ ഭയചകിതരാണെന്നും അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

നാല് ബന്ധികളെ മോചിപ്പിച്ചെന്ന് ഇസ്രായേല്‍
നുസൈറത്തില്‍ നടത്തിയ ആക്രമണത്തില്‍ നാല് ബന്ധികളെ മോചിപ്പിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ബന്ധികളാക്കപ്പെട്ടവരാണ് ഇവര്‍. നാല് പേര്‍ക്കും ആരോഗ്യപരമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും സൈന്യം അറിയിച്ചു.

\