വത്തിക്കാന്‍ സിറ്റി: ഗസ്സയിലെ ഏക കത്തോലിക്കാ ചര്‍ച്ച് ബോംബിട്ട് തകര്‍ത്തതില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പോള്‍ ലിയോ മാര്‍പാപ്പയെ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞതായി വത്തിക്കാന്‍. ഫോണ്‍ സംഭാഷണത്തില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം നെതന്യാഹുവിനോട് പോപ്പ് ആവര്‍ത്തിച്ചു. ആരാധനാലയങ്ങളും മതവിശ്വാസികളുടെ കേന്ദ്രങ്ങളും സംരക്ഷിക്കണം. ഫലസ്തീനിലെയും ഇസ്‌റാഈലിലെയും എല്ലാ മനുഷ്യരെയും സംരക്ഷിക്കാനും പോപ്പ് ആഹ്വാനം ചെയ്തതായി വത്തിക്കാന്‍ പത്രകുറിപ്പില്‍ അറിയിച്ചു.
|
കഴിഞ്ഞ ദിവസമാണ് ഗസ്സയിലെ ഏക കത്തോലിക് ചര്‍ച്ച് ഇസ്‌റാഈല്‍ സൈന്യം ബോംബിട്ട് തകര്‍ത്തത്. ഇതിനെതിരേ ലോക രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ഷെല്‍ അബദ്ധത്തില്‍ പതിച്ചാണ് ചര്‍ച്ച് തകര്‍ന്നതെന്ന് ആക്രമണത്തിന് പിന്നാലെ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ പള്ളിക്ക് കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗസ്സയിലെ ആക്രമണങ്ങളേയും ഹോളി ഫാമിലി ചര്‍ച്ചിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തെയും ഇറ്റാലിയന്‍ പ്രധാനമന്ത്രി അപലപിച്ചു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നന്നായി പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി ജേസണ്‍ ഗ്രീന്‍ബ്ലാറ്റ് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണം നടന്നിരിക്കുന്നത്.
ആക്രമണം തങ്ങള്‍ക്ക് പറ്റിയ അബദ്ധമാണെന്ന് നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍സംഭാഷണത്തിലും ഏറ്റുപറഞ്ഞു. പള്ളിയാക്രമണത്തിലെ അതൃപ്തി ട്രംപ് നെതന്യാഹുവിനെ അറിയിച്ചെന്ന് വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ട്രംപിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ആക്രമണത്തില്‍ ഖേദം രേഖപ്പെടുത്തി നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിറക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും സാധാരണക്കാരെയും പുണ്യസ്ഥലങ്ങളെയും സംരക്ഷിക്കാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
Israel said Thursday that it “deeply regrets” a deadly strike on Gaza’s only Catholic church, which killed three people.


