ഗസ്സ: ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിച്ചു. ഇന്നലെ മൂന്ന് ഇസ്‌റാഈല്‍ ബന്ദികളെ ഹമാസ് കൈമാറിയതിന് പകരമായി 90 ഫലസ്തീനി വനിതാ തടവുകാരെ ഇസ്‌റാഈലും മോചിപ്പിച്ചു.
|
ഫലസ്തീന്‍ പാര്‍ലമെന്റ് അംഗവും ഇടതുപക്ഷ പാര്‍ട്ടിയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്റെ (പി.എഫ്.എല്‍.പി) നേതാവുമായ ഖാലിദാ ജറാര്‍ ഉള്‍പ്പെടെയുള്ളവരും മോചിതരായവരില്‍ ഉള്‍പ്പെടും. ഇസ്‌റാഈല്‍ ജയിലില്‍വച്ച് റെഡ്‌ക്രോസിന് കൈമാറിയ തടവുകാരെ ഇസ്‌റാഈല്‍ കൈയടക്കിവച്ചിരിക്കുന്ന വെസ്റ്റ് ബാങ്ക് പട്ടണായ ബെയ്തുനിയയില്‍ വച്ച് ബന്ദിക്കള്‍ക്ക് കൈമാറുകയായിരുന്നു. പടക്കം പൊട്ടിച്ചും ജയ് വിളിച്ചുമാണ് ഫലസ്തീനികള്‍ ഇവരെ വരവേറ്റത്. ഫലസ്തീനി പതാക വീശിയും കഫിയ ധരിച്ചും റോഡിന് ഇരുവശത്തും ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. ആദ്യഘട്ടത്തില്‍ 33 ഇസ്‌റാഈലി ബന്ദികള്‍ക്ക് പകരമായി ആയിരം ഫലസ്തീന്‍ തടവുകാരുടെ മോചനം ഇത്തരത്തില്‍ സാധ്യമാക്കുകയെന്നത് കരാറിലെ വ്യവസ്ഥയാണ്.
ഡെറോന്‍ സ്‌റ്റൈന്‍ ബ്രെച്ചര്‍ (31), എമിലി ദമാരി (28), റോമി ഗൊനെന്‍ (24) എന്നീ ഇസ്രായേലി വനിതാ സൈനികരെയാണ് ഇന്നലെ ഹമാസ് മോചിപ്പിച്ചത്.


