18
Jun 2025
Sat
18 Jun 2025 Sat
ali khamanei

ജറുസലേം: ഇസ്രായേല്‍ ആക്രമണം ആരംഭിച്ചിട്ട് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ഇറാന്‍ കൂടുതല്‍ ശക്തമായെന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ വിലയിരുത്തല്‍. (Israeli military says Iran is becoming more powerful)ഇസ്രായേലി മാധ്യമമായ ജറുസലേം പോസ്റ്റാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍ സൈന്യത്തിലെ മൂന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചാണ് ജറുസലേം പോസ്റ്റ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇറാനിയന്‍ ഭരണകൂടത്തിനുള്ളില്‍ വിള്ളലുകളുടെയോ അസ്ഥിരതയുടെയോ ലക്ഷണങ്ങള്‍ ഇപ്പോഴും കാണുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ജറുസലേം പോസ്റ്റിനോട് പറഞ്ഞു.

ശക്തമായ ആക്രമണത്തിന് പിന്നാലെ ജനങ്ങള്‍ ഭരണകൂടത്തിനെതിരേ തിരിയുമെന്നും അതിലൂടെ തങ്ങള്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ സ്ഥാപിക്കാമെന്നുമായിരുന്നു ഇസ്രായേലിന്റെ കണക്കു കൂട്ടല്‍. എന്നാല്‍, ഇറാനിലും പുറത്തും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇക്കും ഭരണകൂടത്തിനും പിന്തുണ വര്‍ധിക്കുന്നതാണ് കാണുന്നത്.

ഇറാനില്‍ വിള്ളലുകള്‍ കാണാത്തതില്‍ അതിശയിക്കാനില്ലെന്ന് ഇസ്രായേലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിലെ ഇറാന്‍ പ്രോഗ്രാം ഡയറക്ടര്‍ റാസ് സിംറ്റ് പറഞ്ഞു. അതിനാല്‍, ഇറാനികളെ അടിച്ചമര്‍ത്തുന്നതിനൊപ്പം അവരുടെ അധികാരത്തിന്റെ ചിഹ്നങ്ങളെയും സംവിധാനങ്ങളെയും തകര്‍ക്കണം.

തെഹ്റാനിലെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ കുടിയൊഴിയാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അത് ഭരണകൂടത്തിനെതിരേ പ്രതിഷേധമുണ്ടാക്കുമെന്നും റാസ് സിംറ്റ് അവകാശപ്പെട്ടു. എന്നാല്‍, തെഹ്‌റാന്‍ തെരുവുകളില്‍ ഭരണകൂടത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രകടനം വന്‍ജനക്കൂട്ടം പ്രകടനം നടത്തുന്ന കാഴ്ച്ചകളാണിപ്പോള്‍.