15
Jul 2025
Tue
15 Jul 2025 Tue
israeli soldier killed

തെക്കന്‍ ഗസയില്‍ ഇസ്രായേലി സൈനികന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. (Israeli soldier killed in self-inflicted bomb attack in Gaza; another seriously injured) ദേര്‍ അല്‍ ബലായില്‍ കരസേനാ നീക്കം ആരംഭിച്ചതിനിടയിലാണ് സംഭവം. പ്രദേശത്ത് ആദ്യമായാണ് ഇസ്രായേലി സൈന്യം എത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗോലാനി ബ്രിഗേഡിന്റെ 13ആം ബറ്റാലിയനില്‍പ്പെട്ട സ്റ്റാഫ സര്‍ജന്റ് അമിത് കോഹന്‍(19) ആണ് കൊല്ലപ്പെട്ടത്. ഖാന്‍ യൂനുസിലെ കെട്ടിടത്തില്‍ സ്വന്തം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിയാണ് ഒരു സൈനികന് ജീവഹാനി നേരിട്ടതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. 13ആം ബറ്റാലിയനില്‍പ്പെട്ട മറ്റൊരു ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റു.

സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് സൈന്യം അറിയിച്ചു. സൈനിക ഓപ്പറേഷനിടെ അബദ്ധം സംഭിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം.

ഇതോടെ ഗസയില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 455 ആയി.

ദേര്‍ അല്‍ ബലായുടെ തെക്കന്‍, കിഴക്കന്‍ ജില്ലകളിലേക്ക് ഇസ്രായേലി സൈന്യം എത്തിയതായി തിങ്കളാഴ്ച്ച മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേലി സൈന്യം കരസേനാ നീക്കം നടത്താത്ത ഗസയിലെ പ്രദേശങ്ങളിലൊന്നാണ് ഇത്. ഹമാസ് ബന്ദികളെ ഒളിപ്പിച്ച് വച്ചിരിക്കുന്ന സ്ഥലമാണ് ഇതെന്ന് കരുതുന്നത് കൊണ്ടാണിത്. ബന്ദികള്‍ ഉള്ള സ്ഥലത്തേക്ക് സൈന്യം പ്രവേശിക്കുകയാണെങ്കില്‍ അവരെ കൊലപ്പെടുത്തുമെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു.