
ബംഗളൂരു: ഐഎസ്ആർഒ യുടെ
![]() |
|
സ്പെഡെക്സ് ദൗത്യം അവസാനഘട്ടത്തിലെത്തി. രണ്ടു ഉപഗ്രഹങ്ങൾ തമ്മിലുള്ള വ്യത്യാസം15 മീറ്റർ മാത്രം ആക്കി വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു. SDX01 (ചേസർ), SDX02 (ടാർഗെറ്റ്) എന്നീ രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി 15 മീറ്റർ ദൂരത്തേക്ക് കുതിച്ചതോടെ ആണിത്.
SpaDeX Docking Update:
We are further close, we see each other from an Inter Satellite Distance (ISD) of 105m#SPADEX #ISRO pic.twitter.com/9O4Sydk0Ly
— ISRO (@isro) January 11, 2025
ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങിയിട്ടുണ്ട്. 15 മീറ്റർ വരെയും പിന്നീട് 3 മീറ്ററിലും എത്താനുള്ള ഒരു പരീക്ഷണ ശ്രമം നടക്കുന്നു. ബഹിരാകാശ പേടകം സുരക്ഷിതമായ ദൂരത്തേക്ക് മാറ്റുന്നു. കൂടുതൽ ഡാറ്റ വിശകലനം ചെയ്തതിന് ശേഷം ഡോക്കിംഗ് പ്രക്രിയ നടത്തും- ഐഎസ്ആർഒ അറിയിച്ചു.
ബഹിരാകാശ പേടകം നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
അതേസമയം പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവച്ച് കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണം നടക്കുന്ന തീയതി ഐഎസ്ആർഒ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 30നാണു സ്പെഡെക്സ് പരീഷണത്തിനുള്ള 2 ചെറു ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 ഭ്രമണപഥത്തിലെത്തിച്ചത്.
പിന്നീട് ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് 9 ലേക്ക് മാറ്റി. എന്നാൽ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചു കൊണ്ടുവരുന്നതിനിടെ കൂടുതൽ അടുത്തതോടെ പരീക്ഷണം വീണ്ടും നീട്ടിവയ്ക്കുകയായിരുന്നു.
പേടകങ്ങളെ ബഹിരാകാശത്തുവച്ചു കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം നേരത്തേ കൈവരിച്ച മറ്റു രാജ്യങ്ങള്‍.
Isro SpaDeX docking: Satellites moved back to safe distance