15
Jul 2025
Sat
15 Jul 2025 Sat
The future I saw

കാര്‍ട്ടൂണിസ്റ്റ് പ്രവചിച്ചത് പോലെ ജപ്പാനില്‍ ഇന്ന് ഒന്നും സംഭവിച്ചില്ല. അന്തവിശ്വാസം കാട്ടൂതീ പോലെ പടര്‍ന്നതിലൂടെ രാജ്യത്തിന് നഷ്ടം കോടികള്‍. (Japan’s doomsday prediction: July 5 comic book prophecy sparks panic)

whatsapp ജപ്പാനില്‍ ഒരു ചുക്കും സംഭവിച്ചില്ല; കോമിക്ക് പുസ്തകത്തിലെ തള്ള് വിശ്വസിച്ച രാജ്യത്തിന് നഷ്ടം കോടികള്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമാണ് റയോ തത്സുകി എന്ന കാര്‍ട്ടൂണിസ്റ്റ് പ്രവചിച്ചത്. എന്നാല്‍, ഇന്ന് ഇതുവരെ ജപ്പാനില്‍ വലിയ ദുരന്തങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇല്ലസ്‌ട്രേറ്ററായ റയോ, 1999 ല്‍ പ്രസിദ്ധീകരിച്ച ദ് ഫ്യൂച്ചര്‍ ഐ സോ എന്ന കാര്‍ട്ടൂണ്‍ പുസ്തകമാണ് ജപ്പാന്‍കാരുടെ ആധിക്ക് കാരണമായത്. ജാപ്പനീസ് ബാബ വാന്‍കയെന്നാണ് റയോയെ ജനങ്ങള്‍ വിളിക്കുന്നത്. 1999ലെ പുസ്തകം 2021ല്‍ പുനപ്രസിദ്ധീകരിച്ചിരുന്നു. 2011 മാര്‍ച്ച് 11ലെ ഭൂകമ്പവും സുനാമിയും പുസ്തകത്തില്‍ പറഞ്ഞതു പോലെ സംഭവിച്ചതാണ് ജപ്പാന്‍കാരില്‍ ഭീതി വിതച്ചത്.

2021ല്‍ പുനപ്രസിദ്ധീകരിച്ച പുസ്തകത്തില്‍ കുറേക്കൂടി ഭീതിതമായ വിവരങ്ങളാണ് റയോ വരച്ചുവച്ചത്. 2025 ജൂലൈ 5ന നടക്കുന്ന ദുരന്തത്തില്‍ ജപ്പാനും ഫിലിപ്പീന്‍സിനും ഇടയിലുള്ള സമുദ്രാന്തര്‍ ഫലകം വിണ്ടുകീറും. നാലുദിക്കിലേക്കും മാനം മുട്ടുന്ന തിരമാലകള്‍ ആഞ്ഞടിക്കും. 2011 ല്‍ ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തുണ്ടായതിന്റെ മൂന്നിരട്ടി വലിപ്പത്തില്‍ സൂനാമിത്തിരകള്‍ ആഞ്ഞടിക്കും’- എന്നാണ് പ്രവചനത്തില്‍ പറയുന്നത്.

രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പങ്ങള്‍ ജപ്പാനില്‍ ഉണ്ടായതും പ്രവചനത്തിന് വലിയ പ്രചാരണം ലഭിക്കാന്‍ കാരണമായി. ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 26- 27 ദിവസങ്ങളില്‍ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയതു. പിന്നാലെ ജൂണ്‍ 29ന് 98 ഭൂചലനങ്ങളും ജൂണ്‍ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി.

വ്യാഴാഴ്ചയും തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ 5.5 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. ടോകര ദ്വീപ് ആണ് പ്രകമ്പനത്തിന്റെ കേന്ദ്രം. ടോക്കിയോയില്‍ നിന്ന് ഏകദേശം 1200 കിലോമീറ്റര്‍ അകലെയാണിത്. തോഷിമ ഗ്രാമത്തില്‍ 6 തീവ്രതയുള്ള ഒരു ഭൂചലനം രേഖപ്പെടുത്തി. 1919 മുതലുള്ള കണക്ക് പരിശോധിച്ചപ്പോള്‍ ഇവിടെ ഇത്ര തീവ്രതയുള്ള ഭൂചലനം ആദ്യമാണെന്ന് ജപ്പാന്‍ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

എപ്പോഴും കുലുങ്ങിക്കൊണ്ടിരിക്കുന്നത് പോലെയാണ് തോന്നുന്നതെന്ന് ജനങ്ങള്‍ പറഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉറങ്ങാന്‍ പോലും ഭയമാണെന്ന് ടോകര ദ്വീപ് നിവാസികള്‍ പറയുന്നു.

ഇതുവരെ ഉണ്ടായ ഭൂചലനങ്ങള്‍ മൂലം കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയില്ല. എങ്കിലും നിരവധിപ്പേരെ ഭൂകമ്പപ്രദേശങ്ങളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ എന്ന് അവസാനിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി.

കഫെകളിലും ബാറുകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ജപ്പാന്‍ ചര്‍ച്ച ചെയ്യുന്നത് റയോയെ കുറിച്ചു മാത്രമാണ്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരം പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കോടികളുടെ നഷ്ടം

japan dooms day
പ്രവചനം മൂലം ജപ്പാന്റെ ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതമാണുണ്ടായത്. ദുരന്ത ഭീതിയില്‍ ആയിരക്കണക്കിന് പേരാണ് ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ജപ്പാനിലെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയുണ്ടായിരുന്നു. എന്നാല്‍, മെയ് മാസമായപ്പോള്‍ ബുക്കിങ് കുത്തനെ ഇടിഞ്ഞു.

ബുക്കിങില്‍ 50 ശതമാനത്താളം കുറവ് വന്നതായി ചില ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ഡിസ്‌കൗണ്ടുകളും ഭൂകമ്പ ഇന്‍ഷുറന്‍സുകളും പ്രഖ്യാപിച്ചാണ് ഇത്രയെങ്കിലും ബുക്കിങ് സാധ്യമായത്. യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതിനാല്‍ ബജറ്റ് എയര്‍ലൈനായ ഗ്രേറ്റര്‍ ബേ തൊകുഷിമയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

അതേസമയം, അന്ധവിശ്വാസവും ഊഹാപോഹങ്ങളും കാട്ടുതീ പോലെ പടര്‍ന്നതോടെ ദി ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തിന്റെ വില്‍പ്പന വലിയ തോതില്‍ വര്‍ധിച്ചു. 10 ലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്. ടോക്കിയോയിലെ ഒരു ഷോപ്പില്‍ പുസ്തകത്തോടൊപ്പം ഒരു മുന്നറിയിപ്പും എഴുതിവച്ചിരുന്നു. ‘ഇതില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കണോ വേണ്ടേ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം’ എന്നായിരുന്നു മുന്നറിയിപ്പ്.

പ്രവചനം ജനങ്ങള്‍ ഗൗരവത്തിലെടുത്തതോടെ താന്‍ ഒരു പ്രവാചകയല്ലെന്ന് പ്രഖ്യാപിച്ച് റിയോ രംഗത്തെത്തി. ഊഹാപോഹങ്ങൡ തനിക്ക് പങ്കില്ലെന്നും അവര്‍ പറഞ്ഞു.