ജിദ്ദ: ജിദ്ദയിലെ കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ മ്യൂസിക്കല്‍ റെയ്‌നിന്റെ ബാനറില്‍ ഹസ്സന്‍ കൊണ്ടോട്ടിയുടെയും നിസാര്‍ മടവൂരിന്റെയും സംഘാടനത്തില്‍ ഒരുക്കിയ ‘ശിഹാബ് കാ മെഹഫില്‍’ സംഗീതത്തിന്റെ കുളിര്‍മഴ പെയ്യിച്ചത് കലാ ആസ്വാദകരുടെ മനം കുളിര്‍ത്തു
|
ഗാനമേള വേദികളിലും മറ്റും ശ്രദ്ധേയനായ ശിഹാബ് പൂക്കളത്തൂര്‍ നയിച്ച പരിപാടി ജനപിന്തുണ കൊണ്ടും സംഘാടന മികവ് കൊണ്ടും വന്‍ വിജയമായിരുന്നു. ജിദ്ദയില്‍ മാസങ്ങളുടെ ഇടവേളക്ക് ശേഷം നടന്ന പരിപാടിയായതിനാല്‍ മലയാളി കുടുംബങ്ങള്‍ അടക്കമുള്ള ആസ്വാദകര്‍ ഓരോ ഗാനങ്ങളും കലാ പരിപാടികളും നെഞ്ചിലേറ്റി.
ഈയിടെ വിടപറഞ്ഞ മാപ്പിളപ്പാട്ടിന്റെ രാജകുമാരി വിളയില്‍ ഫസീലയെ അനുസ്മരിച്ചു. ഫസീല പാടി സൂപ്പര്‍ ഹിറ്റാക്കിയ ഹജ്ജിന്റെ രാവില്‍ എന്നു തുടങ്ങുന്ന ഗാനം പിന്നണി ഗായികയായ മുംതാസ് അബ്ദുറഹ്‌മാന്‍ ആലപിച്ചു കൊണ്ടാമായിരുന്നു ഗാനവിരുന്നിന് തുടക്കം കുറിച്ചത്. ശിഹാബ് പൂക്കളത്തൂരും കൂടെ ജിദ്ദയിലെ അറിയപ്പെടുന്ന ഗായകരായ മിര്‍സ ശരീഫ്, സോഫിയ സുനില്‍, അഷ്‌റഫ് വലിയോറ, മുഹമ്മദ് കുട്ടി അരിബ്ര, ഫര്‍സാന യാസിര്‍, മുബാറക്ക് വാഴക്കാട്, റിയാസ് മേലാറ്റൂര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജിദ്ദയിലെ പ്രശസ്ത കൊറിയോഗ്രാഫറായ നദീറ മുജിബ് അണിയിച്ചൊരുക്കിയ കുട്ടികളുടെ മോഡേണ്‍ ഒപ്പനയും അറബിക് ഡാന്‍സും ശ്രദ്ധേയമായി. നിസാര്‍ മടവൂര്‍ അവതാരകനായിരുന്നു.
തുടര്‍ന്ന് നടന്ന സാംസ്‌കാരിക ചടങ്ങ് ഹസ്സന്‍ കൊണ്ടോട്ടി നിയന്ത്രിച്ചു. മലയാളം ന്യൂസ് ചീഫ് എഡിറ്റര്‍ മുസാഫിര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശിഹാബ് പൂക്കളത്തൂരിനെ ചടങ്ങില്‍ മുസാഫിര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. ജിദ്ദയിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കബീര്‍ കൊണ്ടോട്ടി (ചെയര്‍മാന്‍ ജിദ്ദ കേരള പൗരാവലി) റാഫി ബീമാപള്ളി, സിദ്ദീഖ് ഒളവട്ടൂര്‍, ജുനൈസ് ബാബു, റെജിയ വീരാന്‍, മോഹന്‍ ബാലന്‍,സലീം നാണി, യൂസുഫ് കോട്ട, ഉണ്ണി തെക്കേടത്ത്, മന്‍സൂര്‍ വയനാട്, സാദിഖലി തുവ്വൂര്‍, ജാഫറലി പാലക്കോട്, ഉണ്ണീന്‍ പുലാക്കല്‍,ജ് യോതി, സലീന മുസാഫിര്‍, ഷൗക്കത്ത് പരപ്പനങ്ങാടി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, നവാസ് ബിമാപ്പള്ളി, റഫീഖ് കൊണ്ടോട്ടി, മുസ്താഖ് മതുവായി, ജിന്ന് റഹൂഫ്, ഖാലിദ് പാളയാട്ട്, രെമി, ഷറഫു കൊണ്ടോട്ടി, റഹീം മേഖമണ്ണ്, ഗഫൂര്‍, യൂസുഫ് കോട്ട, ഹസീന അഷ്‌റഫ്, അഷ്‌റഫ് കാലിക്കറ്റ്, ഷഫീഖ് കൊണ്ടോട്ടി, അബ്ബാസ്, നാസര്‍ മമ്പുറം എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.



