|
റാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും JMM ഉം അടങ്ങിയ ഇന്ത്യ മുന്നണി വീണ്ടും അധികാരത്തിലേക്ക്. ആകെയുള്ള 81 സീറ്റില്‍ 49 ഇടത്തും ഇന്ത്യാ സഖ്യം മുന്നിലാണ്. 29 സീറ്റുകളിലാണ് ബിജെപി സഖ്യം മുന്നിട്ടു നില്‍ക്കുന്നത്. മൂന്നിടത്ത് മറ്റുള്ളവരും ലീഡു ചെയ്യുന്നു. തുടക്കത്തില്‍ ബിജെപി മുന്നണിയാണ് ജാര്‍ഖണ്ഡില്‍ മുന്നിലെങ്കിലും അത് ഇന്ത്യാ സഖ്യം മറികടക്കുകയായിരുന്നു.
നവംബര്‍ 13, 20 തീയതികളില്‍ രണ്ടു ഘട്ടമായിട്ടായിരുന്നു ഇത്തവണ ഝാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടന്നത്. 67.74 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2000ല്‍ സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.
ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍, ഭാര്യ കല്‍പ്പന സോറന്‍, അടുത്ത ബന്ധു സീത സോറന്‍ (ബിജെപി), മുന്‍ മുഖ്യമന്ത്രിമാരായ ചംപായ് സോറന്‍ (ബിജെപി), ബാബുലാല്‍ മറാണ്ടി (ബിജെപി) തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
| Party | Won | Leading | Total |
|---|---|---|---|
| Jharkhand Mukti Morcha – JMM | 0 | 30 | 30 |
| Bharatiya Janata Party – BJP | 0 | 26 | 26 |
| Indian National Congress – INC | 0 | 13 | 13 |
| Rashtriya Janata Dal – RJD | 0 | 5 | 5 |
| AJSU Party – AJSUP | 0 | 2 | 2 |
| Lok Janshakti Party(Ram Vilas) – LJPRV | 0 | 1 | 1 |
| Jharkhand Loktantrik Krantikari Morcha – JLKM | 0 | 1 | 1 |
| Communist Party of India (Marxist-Leninist) (Liberation) – CPI(ML)(L) | 0 | 1 | 1 |
| Janata Dal (United) – JD(U) | 0 | 1 | 1 |
| Independent – IND | 0 | 1 | 1 |
| Total | 0 | 81 | 81 |
jharkhand election result hemant soren to retain power





