27
Jan 2025
Mon
27 Jan 2025 Mon
waqf amendment bill

ന്യൂദല്‍ഹി: വഖഫ് ഭൂമിയില്‍ സര്‍ക്കാരിന് അമിതാധികാരം നല്‍കുന്ന വഖഫ് ഭേദഗതി ബില്‍ ജെ.പി.സി (സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി) അംഗീകരിച്ചു). (JPC approves Waqf Amendment Bill; Opposition proposals completely rejected) ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച സമിതിയാണ് ജെ.പി.സി. ബി.ജെ.പി നേതാവായ ജഗദാംബിക പാല്‍ ആയിരുന്നു സമിതിയുടെ അധ്യക്ഷന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

14 മാറ്റങ്ങളോടെയാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാര്‍ 44 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയെല്ലാം നിരസിക്കപ്പെട്ടു.

എന്‍.ഡി.എ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച എല്ലാ ഭേദഗതികളും പാര്‍ലമെന്ററി കമ്മിറ്റി അംഗീകരിച്ചതിനാല്‍ വഖഫ് ഭേദഗതി ബില്‍ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും അവതരിപ്പിക്കാന്‍ കേന്ദ്രത്തിന് സാധിക്കും.

ALSO READ: ഹിന്ദു പേരുകളുള്ള മുസ്ലിം ഹോട്ടലുകളെ ഒഴിവാക്കി ജിഎസ്ആര്‍ടിസി

എന്നാല്‍, പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച എല്ലാ മാറ്റങ്ങളും ജെ.പി.സി തള്ളിക്കളഞ്ഞതായാണ് വിവരം. സമിതി അംഗീകരിച്ച ഭേദഗതികള്‍ വഖഫ് നിയമം മികച്ചതും ഫലപ്രദവുമാക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ജഗദാംബിക പാല്‍ പറഞ്ഞു.

ജെ.പി.സി യോഗത്തിനിടെ പ്രതിപക്ഷ എം.പിമാര്‍ യോഗത്തിന്റെ നടപടികളെ തള്ളിപ്പറയുകയും ഭേദഗതി ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയാണെന്നും ആരോപിച്ചു. ‘ഇത് ഒരു പ്രഹസനമായിരുന്നു. പാല്‍ സ്വേച്ഛാധിപത്യ രീതിയിലാണ് പ്രവര്‍ത്തിച്ചത്,’ ടി.എം.സി എംപി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ജെപിസി ചെയര്‍മാന്‍ ജാഗദാംബിക പായലിനെതിരെ പ്രതിഷേധിച്ച പത്ത് പ്രതിപക്ഷ എംപിമാരെ ഒരു ദിവസത്തേക്ക് സസപെന്‍ഡ് ചെയ്തിരുന്നു.

തിടുക്കപ്പെട്ടു യോഗം ചേര്‍ന്നതിനും ചെയര്‍മാന്‍ ഏകപക്ഷീയമായി സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുമെതിരെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്.

കല്യാണ്‍ ബാനര്‍ജി, അസദുദ്ദീന്‍ ഉവൈസി, എ. രാജ, മുഹമ്മദ് ജാവേദ്, സീര്‍ ഹുസൈന്‍, മൊഹിബുള്ള, മുഹമ്മദ് അബ്ദുള്ള, അരവിന്ദ് സാവന്ത്, നദീം-ഉല്‍ ഹഖ്, ഇമ്രാന്‍ മസൂദ് എന്നീ 10 പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.