07
Oct 2023
Sun
07 Oct 2023 Sun

കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കീഴടങ്ങിയ മാര്‍ട്ടിനെ കനത്ത പൊലീസ് സുരക്ഷയില്‍ കളമശ്ശേരിയില്‍ എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാർട്ടിനെ ചോദ്യംചെയ്യുകയാണ്.ഇയാൾ യഹോവയുടെ സാക്ഷികളുടെ സഭയിൽ അംഗമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാളുടെ തമ്മനത്തെ വീട്ടില്‍ എത്തി പരിശോധന നടത്തിയ പൊലീസ് ഭാര്യയുടെ മൊഴി രേഖപ്പെടുത്തി. പരിശോധനയില്‍ റിമോര്‍ട്ട് അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഇന്റലിജന്‍സ് എ.ഡി.ജി.പി. മനോജ് എബ്രഹാം, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ കളമശ്ശേരി എ.ആര്‍. ക്യാപിൽ തമ്പടിച്ചാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.സ്ഫോടനത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ജാഗ്രതാ നിർദേശം നൽകുകയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കളമശ്ശേരിയിലേക്ക് തിരിക്കുകയും ചെയ്തു.

ഇതിനിടെ ഉച്ചയോടെ മാർട്ടിൻ തൃശ്ശൂര്‍ കൊടകര പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. സ്‌ഫോടനം നടത്തിയത് താനാണെന്നും പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ഇയാള്‍ നേരത്തെ ഫേസ് ബുക്ക് ലൈവ് ചെയ്തിരുന്നു. ഈ അക്കൗണ്ട് പിന്നീട് നീക്കംചെയ്യപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക