വാഷിങ്ടണ്‍: ഗസാവിഷയത്തില്‍ മര്‍ക്കടമുഷ്ടി തുടരുന്ന ഇസ്രായേലിന് താക്കീതുമായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്.(Kamala Harris skipping Netanyahu address) ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിസംബോധന ചെയ്യുന്ന യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ അധ്യക്ഷത വഹിക്കില്ലെന്ന് നിയുക്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയായ കമല ഹാരിസ് അറിയിച്ചു. അതേസമയം, ഈയാഴ്ച വൈറ്റ് ഹൗസില്‍ നെതന്യാഹുവുമായി കമല കൂടിക്കാഴ്ച നടത്തും.
|
ഹാരിസിന്റെ അഭാവത്തില്‍ ഈ ചുമതല സാധാരണയായി സെനറ്റ് പ്രസിഡന്റ് പ്രോ ടെമ്പോര്‍ പാറ്റി മുറെ, ഡി-വാഷിന്റെ കീഴിലായിരിക്കും നടക്കുക. എന്നാല്‍ അദ്ദേഹവും വിസമ്മതമറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അങ്ങനെയെങ്കില്‍ ഹാരിസിന്റെയും മുറെയുടെയും അഭാവത്തില്‍, ഈ കോണ്‍ഗ്രസിന് ശേഷം വിരമിക്കുന്ന സെനറ്റര്‍ ബെന്‍ കാര്‍ഡിന്‍ ഡി.എം.ഡിയാണ് സെഷന്റെ അദ്ധ്യക്ഷത വഹിക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സര്‍വേയില്‍ കമലാ ഹാരിസിന് മുന്‍തൂക്കം
കടുത്ത ഇസ്രായേല്‍ പക്ഷപാതിയായ ബൈഡനില്‍ നിന്ന് വ്യത്യസ്ഥമായി ഫലസ്തീനിലെ നിരപരാധികളോട് അനുഭാവം പൂലര്‍ത്തുന്നയാളാണ് കമല ഹാരിസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകളിലെ യുവജന വിഭാഗങ്ങളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും വോട്ടുറപ്പിക്കാന്‍ ഈ നിലപാട് സഹായിക്കുമെന്നാണ് കരുതുന്നത്.
This is how Kamala Harris reacted when asked about bombing refugee camps and mass mürdering innocents in Gaza…
“We are not telling Israel how to conduct this war.”
Demon. pic.twitter.com/bgV06OHeV9
— ADAM (@AdameMedia) July 24, 2024
നെതന്യാഹുമായുള്ള കൂടിക്കാഴ്ചയില്‍ ഇസ്രഈലിന് സുരക്ഷ സുരക്ഷ ഉറപ്പുവരുത്തി യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന കാഴ്ചപ്പാട് കമല പങ്കുവെക്കും.
ബന്ധികളുടെ മോചനം സാധ്യമാക്കണമെന്നും ഗസയിലെ നിരപരാധികളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്നുമുള്ള നിലപാടാണ് കമല ഹാരിസിനുള്ളത്. ഫലസ്തീനികള്‍ക്ക് സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും ഉറപ്പുവരുത്തണമെന്നും വെടിനിര്‍ത്തല്‍ വേണമെന്നുമുള്ള കാഴ്ചപ്പാടും നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയില്‍ മുന്നോട്ട് വെക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അധ്യക്ഷ സ്ഥാനം കമല ഹാരിസ് ഒഴിവാക്കിയത് നിരാശാജനകമാണെന്ന് ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നല്ലതും തിന്മയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത നേതാക്കളെ സ്വതന്ത്ര ലോകത്തിന് താങ്ങാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
അതേസമയം, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ജോ ബൈഡനായി സമാഹരിച്ച തുക പുതിയ സ്ഥാനാര്‍ഥിയായ കമല ഹാരിസിന്റെ പ്രചാരണത്തിനായി കൈമാറ്റം ചെയ്യരുതെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫെഡറല്‍ ഇലക്ഷന്‍ കമീഷന് പരാതി നല്‍കി. ചൊവ്വാഴ്ചയാണ് ട്രംപിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന ജനറല്‍ കൗണ്‍സല്‍ ഡേവിഡ് വാറിങ്ടണ്‍ പരാതി നല്‍കിയത്. കമല ഹാരിസിന് ഫണ്ട് കൈമാറുന്നത് ഫെഡറല്‍ തെരഞ്ഞെടുപ്പ് പ്രചാരണ നിയമത്തിന്റെ ലംഘനമാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.


